KeralaLatest NewsNews

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ പങ്കുവച്ചത് കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം ; രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കി സിപിഎമ്മും ബിജെപിയും

ആലപ്പുഴ: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം. ഇതോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇതിനെതിരെ സിപിഎമ്മും ബിജെപിയും രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും പരാതി നല്‍കി. കൂടാതെ അരൂര്‍, ചേര്‍ത്തല പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം സംഭവം വിവാദമായതോടെ ഷാനിമോള്‍ ഉസ്മാന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. മാത്രവുമല്ല ഫെസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നും ഉടനെ തന്നെ ഇത് തിരുത്തിയെന്നുമാണ് എംഎല്‍എ നല്‍കുന്ന വിശദീകരണം. ജമ്മുകാശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള ഇന്ത്യന്‍ ഭൂപടത്തിന്റെ ചിത്രം ഷാനിമോള്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത ശേഷം ഏകദേശം നാല് മണിക്കൂറിനുശേഷമാണ് ഷാനിമോള്‍ ഉസ്മാന്റെ അക്കൗണ്ടില്‍ നിന്നും ഇന്ത്യന്‍ ഭൂപടത്തിന്റെ ചിത്രമടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഡെലീറ്റ് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button