CricketLatest NewsNewsSports

ഒ​രു യു​ഗം ക​ട​ന്നു​പോ​യി​രി​ക്കു​ന്നു : ധോ​ണി​യു​ടെ വി​ര​മി​ക്ക​ൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സൗ​ര​വ് ഗാം​ഗു​ലി

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണിയു​ടെ വി​ര​മി​ക്ക​ൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. ഒ​രു യു​ഗം ക​ട​ന്നു​പോ​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യ്ക്കും ലോ​ക​ക്രി​ക്ക​റ്റി​നും വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​ണ് ധോ​ണി വിരമിക്കുന്നത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് എ​ന്തോ ഒ​രു പ്ര​ത്യേ​ക​ത​യുണ്ട്, എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്കും പ​ര്യ​വ​സാ​ന​മു​ണ്ട്. ധോ​ണി​യു​ടെ കാ​ര്യ​ത്തി​ലും ഇ​തു സം​ഭ​വി​ച്ചു. ഇ​ന്ന് വി​ക്ക​റ്റ് കീ​പ്പ​ർ​മാ​രു​ടെ അ​ള​വു​കോ​ലു​ക​ൾ ഏ​റെ ഉ​യ​ർ​ന്നി​രി​ക്കു​ന്നു. ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ധോ​ണി​യാ​ണ്. മു​ന്നോ​ട്ടു​ള്ള ജീ​വി​ത​യാ​ത്ര​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു​വെ​ന്നും സൗ​ര​വ് ഗാം​ഗു​ലി പറഞ്ഞു.

https://www.instagram.com/tv/CD6ZQn1lGBi/?utm_source=ig_web_copy_link

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് തിരശ്ശീല വീഴ്ത്തിയിരിക്കുന്നത്. ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനവുമായാണ് എം.എസ് ധോണി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഇന്ന് 19.29 (07.29) മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് ധോണി തുടരും. 2011 ലോകകപ്പ് ഉള്‍പ്പെടെ പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ട്രോഫികള്‍ എല്ലാം തന്നെ ധോണി നേടിയിട്ടുണ്ട്.

2019 ലെ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം 39കാരനായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2014 ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി 350 ഏകദിനങ്ങളും 98 ടി 20 യും കളിച്ചിട്ടുണ്ട്. 350 ഏകദിനങ്ങളില്‍ 50.57 ശരാശരിയില്‍ ധോണി 10773 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 10 സെഞ്ച്വറികളും 73 അര്‍ദ്ധസെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 37.60 ശരാശരിയില്‍ 98 ടി 20 യില്‍ നിന്ന് 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button