NewsIndia

മലയാളി നഴ്‌സ് കോവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയില്‍ മരിച്ചനിലയില്‍ ; ദുരൂഹത ഉണ്ടെന്ന് പിതാവും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും

ബെംഗളൂരു : മലയാളി നഴ്‌സിനെ ആശുപത്രിയിലെ കോവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം എഴുകോണ്‍ എടക്കോട് ഐശ്വര്യയില്‍ ശശിധരന്റെ മകന്‍ അതുല്‍ ശശിധരനെയാണ് (26) 2 വര്‍ഷമായി ജോലി ചെയ്തിരുന്ന മാറത്തഹള്ളി സക്ര വേള്‍ഡ് ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് അതുലിന്റെ പിതാവും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും രംഗത്തെത്തി.

അതുലിനെ ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയെന്നും ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്താനും ശീതീകരണ സംവിധാനമുള്ള ആംബുലന്‍സ് വിട്ടുനല്‍കാനും തയാറായില്ലെന്ന് പിതാവ് ആരോപിച്ചു. തുടര്‍ന്ന് മാറത്തഹള്ളി പൊലീസില്‍ പിതാവ് പരാതി നല്‍കി. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്‌കറിയ, ജന.സെക്രട്ടറി ജിജോ മൈക്കിള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

അതുലിന്റെ സംസ്‌കാരം നാട്ടില്‍ നടത്തി. മാതാവ്: വത്സല കുമാരി. സഹോദരന്‍: എസ്.ആരോമല്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button