Latest NewsUAENewsGulf

പ്രവാസികളടക്കമുള്ള മാതാപിതാക്കള്‍ക്ക് യുഎഇ മന്ത്രാലയത്തിന്റെ നിര്‍ദേശം

ദുബായ്: പ്രവാസികളടക്കമുള്ള മാതാപിതാക്കള്‍ക്ക് യുഎഇ മന്ത്രാലയത്തിന്റെ നിര്‍ദേശം . ഈമാസം അവസാനം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് സ്‌കൂളിലയക്കണമോയെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തന്നെ മതിയെന്ന അഭിപ്രായത്തിലാണ്.

Read Also : 19കാരി ഹോട്ടൽമുറിയിൽ രക്തം വാർന്ന് മരിച്ച സംഭവം; ഓൺലൈൻ പഠനത്തിനായി വാങ്ങിയ ഫോൺ ഇത്തരത്തിൽ ഒരു ദുരന്തത്തിലേയ്ക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ

ഈ മാസം 30ന് പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതോടെ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാനായിരുന്നു ദുബായുടെ തീരുമാനം. എന്നാല്‍, ചില രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചതോടെ വിദ്യാര്‍ത്ഥികളെ നേരിട്ട് സ്‌കൂളിലേക്ക് അയക്കണോ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി നിലപാട് മാറ്റി. തീരുമാനം കൊവിഡ് കാലത്ത് മക്കളെ സ്‌കൂളുകളിലേക്കയക്കാന്‍ താല്‍പര്യപെടാത്ത രക്ഷിതാക്കള്‍ക്ക് ആശ്വാസമായി

താല്‍ക്കാലികമാണ് ഈ സൗകര്യമെന്നാണ് കെ.എച്ച്.ഡി.എ സര്‍ക്കുലറില്‍ പറയുന്നത്. എത്ര നാളത്തേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. സഹപാഠികള്‍ക്കൊപ്പം കളിതമാശകള്‍ പങ്കുവെയ്ക്കാനാവാത്തതില്‍ പ്രയാസങ്ങളുണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് വിദ്യാര്‍ത്ഥികളും തെരഞ്ഞെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button