KeralaLatest NewsNews

ചതിയന്‍.. വഞ്ചകന്‍… പരമ നീചന്‍… എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലന്‍: ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സര്‍ക്കാര്‍ പങ്കാളിയല്ല: പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഞ്ചകനാണെന്നും സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗം ചെയ്‌തെന്നുമുള്ള മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സര്‍ക്കാര്‍ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വര്‍ണക്കടത്തോ കുഴല്‍പ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുളള കാര്യങ്ങളല്ല. പാവങ്ങളുടെ പാര്‍ട്ടിക്കോ സര്‍ക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ലെന്നും ജയശങ്കർ പറയുന്നു.

Read also: 12 മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ എത്തിയത് 50 ലക്ഷത്തോളം രൂപ: ഇനി അയക്കരുതെന്ന് നന്ദു മഹാദേവ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ചതിയൻ.. വഞ്ചകൻ… പരമ നീചൻ… എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലൻ!

ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സർക്കാർ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വർണക്കടത്തോ കുഴൽപ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുളള കാര്യങ്ങളല്ല. പാവങ്ങളുടെ പാർട്ടിക്കോ സർക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ല.

സഖാക്കളേ, സുഹൃത്തുക്കളേ ന്യായീകരണ തൊഴിലാളികളേ സംഘടിക്കുവിൻ! ഈ മഹാ സത്യം ലോകമെമ്പാടും ഉദ്ഘോഷിക്കുവിൻ!!

shortlink

Related Articles

Post Your Comments

Related Articles


Back to top button