KeralaNews

അമേരിക്കയ്‌ക്കെതിരെ ‘അദൃശ്യ ആയുധം’ പ്രയോഗിക്കാന്‍ ചൈനീസ് നീക്കം : പുറത്തുവരുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തുന്ന വിവരങ്ങള്‍

പെന്റഗണ്‍ : അമേരിക്കയ്ക്കെതിരെ ‘അദൃശ്യ ആയുധം’ പ്രയോഗിക്കാന്‍ ചൈനീസ് നീക്കം, പുറത്തുവരുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തുന്ന വിവരങ്ങള്‍. വലിയൊരു വൈദ്യുതകാന്തിക സ്പന്ദനം അയച്ച് അമേരിക്കയുടെ വൈദ്യുതി വിതരണശൃംഖല തകര്‍ത്ത് ഇരുട്ടിലാഴ്ത്താന്‍ ചൈന ശ്രമിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കൂടാതെ, അണ്വായുധം ആദ്യം പ്രയോഗിക്കാനും ചൈന മടിക്കില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. അണ്വായുധം ആദ്യം ഉപയോഗിക്കില്ലെന്നു പറയുന്ന, എന്‍എഫ്യു (‘No First Use’ (NFU) നയത്തില്‍ ഒപ്പുവച്ചിരിക്കുന്ന രാജ്യമാണ് ചൈനയെങ്കിലും അവര്‍ അതു ചെയ്യാന്‍ മടിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

read also : പാക്ക് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ചൈന ചതിച്ചു, ഡ്രോണുകള്‍ തകര്‍ന്നു വീഴുന്നു,

ആക്രമിച്ചാല്‍ മാത്രമെ അണ്വായുധം ഉപയോഗിക്കൂ എന്ന നയം ചൈന സ്വീകരിക്കുന്നത് 1960കളിലാണ്. റഷ്യ ഇക്കാര്യത്തില്‍ ചൈനയുടെ രീതി പിന്തുടരുന്നത് 1980കളിലാണ്.
ചൈന അമേരിക്കയ്ക്കെതിരെ ഒരു സൂപ്പര്‍-ഇഎംപി ( ‘Super-EMP’) ആയുധം പ്രയോഗിക്കാനാണ് ഒരുങ്ങുന്നതെന്നാണ് പ്രൈ പറയുന്നത്.

അമേരിക്കയ്ക്കെതിരെ മൂന്നുവിധത്തില്‍ ഇഎംപി ആക്രമണങ്ങള്‍ നടത്താനുള്ള മുന്നൊരുക്കം ചൈന നടത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ട് ആരോപിക്കുന്നു. ആദ്യത്തേതായിരിക്കും കൂടുതല്‍ പരമ്പരാഗത മാര്‍ഗം – ബാലിസ്റ്റിക് മിസൈലുകളിലെ ആയുധ മുനകള്‍ പൊട്ടിച്ച് ഒരു ഇഎംപി തരംഗം തീര്‍ത്തായിരിക്കും അത്. രണ്ടാമതായി ആക്രമണമുതിര്‍ക്കാനുള്ള സാധ്യത, അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചായിരിക്കും. ഇത് ചൈന വിജയകരമായി വികിസപ്പിച്ചെയുത്തതായും പരീക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാമത്തേത് അതിനൂതനമായ വഴിയായിരിക്കും – ബഹിരാകാശത്തുനിന്ന് അണ്വായുധങ്ങള്‍ വീഴ്ത്തിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരം ആക്രണങ്ങള്‍ക്കെതിരെ രാജ്യാന്തര നിയമങ്ങള്‍ നിലവിലുണ്ട്. ഇങ്ങനെയെല്ലാം ഒരു ദിവസം ലോകാവസാനം യാഥാര്‍ഥ്യമാക്കിയെടുക്കാന്‍ സാധിച്ചേക്കുമെന്നും പ്രൈ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button