Latest NewsInternational

ചൈനയ്ക്ക് ചങ്കിടിപ്പേറ്റി അറുപത് വര്‍ഷത്തിന് ശേഷം ടിബറ്റന്‍ നയതന്ത്രജ്ഞനെ ചര്‍ച്ചക്ക് വിളിച്ച്‌ യു.എസ് : ചരിത്ര സംഭവം

ചങ്കിടിപ്പോടെയാണ് ടിബറ്റിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കൊണ്ടുള്ള അമേരിക്കയുടെ ഈ നീക്കത്തെ ചൈന നോക്കിക്കാണുന്നത്.

ദീര്‍ഘകാലമായി ചൈനയുടെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാവുന്ന ടിബറ്റന്‍ ജനതയ്ക്ക് ഇനി അമേരിക്കയുടെ പരിരക്ഷ. ഇതിന്റെ ഭാഗമായി ടിബറ്റന്‍ മേഖലയുടെ മേല്‍നോട്ടത്തിനായി അമേരിക്ക നിയമിച്ച റോബര്‍ട്ട്‌ ഡെസ്ട്രോ, ടിബറ്റിലെ പുറത്താക്കപ്പെട്ട ഭരണകൂടത്തിന്റെ അധ്യക്ഷനായ ലോബ്സാംഗ് സാന്‍ഗേയുമായി കൂടിക്കാഴ്ച്ച നടത്തി.ആറു പതിറ്റാണ്ടിനു ശേഷമാണ് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അധിനിവേശത്തിനു വിധേയരായ ടിബറ്റന്‍ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

ടിബറ്റിനെ കൂടാതെ തായ്‌വാനും ചൈനീസ് സാമ്രാജ്യത്തിന്റെ ഭാഗമാണെന്നാണ് ചൈന വാദിക്കുന്നത്. ഇന്തോ-പസെഫിക്ക് മേഖല തുറന്നതും സ്വതന്ത്രമാക്കുന്നതിനുമായി പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ രൂപീകരിച്ച ഫോറമായ ക്വാഡിന്റെ യോഗത്തിനു പിന്നാലെയായിരുന്നു അമേരിക്കയുടെ ഈ പുതിയ നീക്കം. ഇന്ത്യയുടേയും ശക്തമായ പിന്തുണ ടിബറ്റിനുണ്ട്.

സംഭവത്തെ വലിയ സന്തോഷത്തോടെയാണ് ടിബറ്റൻ ജനത സ്വീകരിച്ചത്. ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച്‌, ഇത്‌ വളരെ വലിയ അംഗീകാരമാണെന്ന് ലോബ്സാംഗ് സാന്‍ഗേ കുറിച്ചു. റോബര്‍ട്ട്‌ ഡെസ്ട്രോയെ ടിബറ്റന്‍ മേഖലയുടെ മേല്‍നോട്ടത്തിനായി നിയമിച്ച അമേരിക്കന്‍ സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് സാന്‍ഗേ നന്ദിയറിയിക്കുകയും ചെയ്തു.

read also: ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായ ആശുപത്രിയിൽ: കസ്റ്റംസ് ആശുപത്രിയിലെത്തും

മാത്രമല്ല, അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ടിബറ്റിനെ ചരിത്രത്തിലാദ്യമായാണ് ഒരു ചര്‍ച്ചക്കായി വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിബറ്റ് ആറു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കീഴടക്കിയ ചൈന ആ പ്രദേശം ചൈനയുടെ ഭാഗമാണെന്നാണ് അവകാശപ്പെടുന്നത്. ആയതിനാല്‍, ചങ്കിടിപ്പോടെയാണ് ടിബറ്റിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു കൊണ്ടുള്ള അമേരിക്കയുടെ ഈ നീക്കത്തെ ചൈന നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button