Latest NewsNewsInternational

അമേരിക്കയുടെ ഉപരോധത്തിൽ പതറി ചൈന: സാംസങ് ഫാക്ടറിയും പൂട്ടുന്നു: വൻ നഷ്ടം

അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുമെന്ന സംശയങ്ങൾക്കിടെ ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവയ സെമികണ്‍ഡക്ടര്‍ മാനുഫാക്ചറിങ് ഇന്റര്‍നാഷണല്‍ കോര്‍പ് അഥവാ എസ്എംഐസിയുടെ ഓഹരി വിപണി ഇടിഞ്ഞു. ഏകദേശം 400 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് അമേരിക്കന്‍ കമ്പനികളോട് ഇനി എസ്എംഐസിക്ക് സാധനങ്ങളോ സേവനങ്ങളോ നല്‍കേണ്ടെന്ന നിർദേശം നൽകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി ഇടിഞ്ഞത്.

Read also: കോവിഡ് നെഗറ്റീവ് ആയതിന് പിന്നാലെ ഐസിയുവിൽ വിവാഹവാർഷികം ആഘോഷിച്ച് എസ്പിബി

ചൈനയ്ക്ക് സാധനങ്ങളും സാങ്കേതികവിദ്യയും നല്‍കുന്ന അമേരിക്കക്കാരല്ലാത്ത കമ്പനികള്‍ക്കും വിലക്ക് ബാധകമാക്കാനുള്ള ശ്രമവും അമേരിക്ക നടത്തുന്നുണ്ട്. അങ്ങനെ വന്നാല്‍, ജപ്പാന്‍, നെതര്‍ലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും ചൈനീസ് കമ്പനികളോടുള്ള ബന്ധം അവസാനിപ്പിക്കും. അതേസമയം സാംസങ്ങിന്റേതായി ഇനി ഒരേയൊരു ടിവി ഫാക്ടറി മാത്രമേ ചൈനയിലുള്ളു. അത് നവംബറില്‍ പൂട്ടുകയാണെന്നാണ് കമ്പനിയുടെ വക്താവ് അറിയിച്ചിരിക്കുന്നത്. ടിയാന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഇലക്ട്രോണിക്‌സ് ടിവി എന്ന നിര്‍മാണ കേന്ദ്രമാണ് അടയ്ക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഏകദേശം 300 ജോലിക്കാരാണ് ഇവിടെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button