COVID 19Latest NewsNewsOmanGulf

ഒമാനിൽ കോവിഡ് മുക്തരുടെ എണ്ണം 70000 കടന്നു : 16 പേർ കൂടി മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24മണിക്കൂറിനിടെ 140പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു 16പേർ കൂടി മരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്, കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ 79 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,226ഉം, മരണസംഖ്യ 588ഉം ആയി. 32 പേർ കൂടി സുഖം പ്രാപിച്ചത്തൂടെ രോഗമുക്തരുടെ എണ്ണം 77,812 ആയി ഉയർന്നു. രോരാഗമുക്തി നിരക്ക് 93.5 ശതമാനമായി.

പുതിയതായി 54 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രോഗികളുടെ എണ്ണം 460 ആയി. ഇതില്‍ 150 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button