KeralaLatest NewsNews

അനിയന് ചേട്ടന്റെ സല്യൂട്ട് ; ക്രമസമാധാനം ഉറപ്പാക്കി സഹോദരങ്ങളായ പൊലീസ് ഉദ്യോ​ഗസ്ഥർ

ആലുവ : ചെങ്ങമനാട്ടെ പൊലീസ് സ്റ്റേഷനിലെ ക്രമസമാധാന ചുമതലയില്‍ സഹോദരങ്ങളുടെ അപൂര്‍വ കൂടിച്ചേരല്‍. അനുജന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ജ്യേഷ്ഠന്‍ എഎസ്ഐയുമാണ്. ടി.കെ.ജോസിയും ടി.കെ.വര്‍ഗീസും ആണ് ഈ സഹോദരങ്ങൾ.

16 വര്‍ഷം മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച ജോസി ക്രൈം ബ്രാഞ്ചില്‍ എസ്ഐ ആയിരുന്നു. അഞ്ച് മാസം മുന്‍പാണ് ചെങ്ങമനാട് സ്റ്റേഷനില്‍ സിഐയായി ചാര്‍ജെടുത്തത്. 22 വര്‍ഷം മുന്‍‌പാണ് വർഗീസ് സര്‍വീസില്‍ പ്രവേശിച്ചത്. വടക്കേക്കര സ്റ്റേഷനിലെ എഎസ്ഐ ആയിരുന്നു.

സ്ഥലം മാറ്റത്തെ തുടർന്ന്​ ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങമനാട് സ്​റ്റേഷനിലെത്തി വർഗീസ്​ ചാര്‍ജെടുത്തത്. സഹോദര ബന്ധങ്ങളുടെ വകഭേദമില്ലാതെ സി.ഐയുടെ മുറിയിലെത്തിയ വർഗീസ്​ മേലാധികാരിക്ക് സല്യൂട്ട് നല്‍കുകയും സ്ഥലംമാറ്റ ഉത്തരവ് സമര്‍പ്പിക്കുകയുമായിരുന്നു.  സല്യൂട്ട് സ്വീകരിച്ച ശേഷം സി.ഐ ജോസി ഉത്തരവ് സ്വീകരിച്ച് ഒപ്പുവെക്കുകയും ചെയ്തു. ജോസിയുടെയും വർഗീസിന്റെയും ഏക സഹോദരി ബീന സഭ നേതൃത്വം നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button