COVID 19Latest NewsNewsGulfQatar

ഖത്തറിന് വീണ്ടുമൊരു ആശ്വാസ ദിനം : കോവിഡ് മരണങ്ങളില്ല, രോഗമുക്തി നിരക്കിലും വർദ്ധന

ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി. കോവിഡ് മാറ്റങ്ങളൊന്നും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തില്ല. 267പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 1,12,355 ആയി ഉയര്‍ന്നു. 5020 പേരില്‍ നടത്തിയ പരിശോധനയിൽ 293പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,15,661ആയി. നിലവിൽ . 3,113 പേര്‍ ചികിത്സയിലുണ്ട്. ഇതിൽ . 68 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഖത്തറിൽ ഇതുവരെ 5,60,990 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.

യുഎഇയില്‍ കഴിഞ്ഞ ദിവസം 365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 64,906 ആയി. 115 പേരാണ് രോഗമുക്തി നേടിയപ്പോൾ ആകെ രോഗമുക്തരുടെ എണ്ണം 57,909 ആയി ഉയർന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 366 ആയി. നിലവില്‍ 6,631 പേരാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button