KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ പ്രകീര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പരിഹസിച്ചും നടന്‍ ഹരീഷ് പേരടിയുടെ വിവാദ കുറിപ്പ് .. മറുപടി നല്‍കിയിരിക്കുന്നത് ഇടതുപക്ഷ വിരുദ്ധരായ ബുദ്ധിജീവികള്‍ക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ പ്രകീര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പരിഹസിച്ചും നടന്‍ ഹരീഷ് പേരടിയുടെ വിവാദ കുറിപ്പ് .. മറുപടി നല്‍കിയിരിക്കുന്നത്
ഇടതുപക്ഷ വിരുദ്ധരായ ബുദ്ധിജീവികള്‍ക്ക്… പിണറായി വിജയന്‍ സര്‍ക്കാറിന്റെ കൈയ്യില്‍ നിന്ന് നിങ്ങള്‍ക്ക് വല്ലതും കിട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായ സാംസ്‌കാരിക ബുദ്ധിജീവികളെ സമീപിച്ചാല്‍ മതിയെന്നും അവര്‍ എഫ്.ബിയിലൂടെ പോസ്റ്റിട്ട് ആവശ്യമുള്ളത് വാങ്ങിത്തരുമെന്നുമായിരുന്നു ഹരീഷിന്റെ പരിഹാസം. പ്രളയകാലത്തും നോട്ടുനിരോധന കാലത്തും ഇത്തരക്കാരുടെ പേനയുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും അവര്‍ക്ക് അന്ന് ‘അല്‍ഷിമേഴ്സ്’ ബാധിച്ചിരുന്നുവെന്നും ഹരീഷ് പരിഹസിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

‘പിണറായി വിജയന്‍ സര്‍ക്കാറിന്റെ കൈയ്യില്‍ നിന്ന് നിങ്ങള്‍ക്ക് വല്ലതും കിട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായ സാംസ്‌കാരിക ബുദ്ധിജീവികളെ സമീപിച്ചാല്‍ മതി..അവര്‍ Fbയില്‍ പോസ്റ്റിട്ട് വാങ്ങിതരും…ഒരു പ്രളയകാലത്ത് കേരളത്തിനുള്ള അറേബ്യന്‍ നാടുകളുടെ സഹായം തടഞ്ഞപ്പോള്‍ ഇവരുടെ പേനക്ക് സ്വയമുന്താന്‍ കേരളത്തില്‍ മഷി നിരോധിച്ച കാലമായിരുന്നല്ലോ ..സ്വന്തം നാട്ടിലെത്താന്‍ കീലോമീറ്ററുകളോളം നടന്ന മനുഷ്യര്‍ തെരുവുകളില്‍ മരിച്ച് വീണപ്പോള്‍ നോട്ട് നിരോധനത്തെ പോലും ന്യായികരിച്ച ഇവര്‍ക്ക് അന്ന് അള്‍ഷ്യമേഴ്‌സിന്റെ തുടക് കമായിരുന്നു.
രോഗം ആരുടെയും കുറ്റമല്ല…അതുകൊണ്ട് രോഗികളെ നമ്മള്‍ കുറ്റം പറയാന്‍ പാടില്ല…അതി ഭീകരമായ തൊഴിലാളി സ്‌നേഹം സുക്ഷിക്കുന്ന ഇവരുടെയൊക്കെ കൂടെ കുറച്ച് കാലം നടക്കാന്‍ ഭാഗ്യം കിട്ടിയതുകൊണ്ട് ഇവരുടെയൊക്കെ തൊഴിലാളി,ജാതി,മത രാപ്പനികള്‍ നന്നായിട്ടറിയാം…’നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകവും കണ്ടിട്ടുണ്ട്.

ഉത്തേരേന്ത്യയില്‍ ജനപ്രധിനിധികളെ വിലക്ക് വാങ്ങുന്നതുപോലെ സാംസകാരിക കേരളത്തെ പിടിക്കാന്‍ ഇടതുപക്ഷ സാസ്‌കാരികയിടത്തില്‍ ഇപ്പോഴും സ്ഥാനമുള്ള ഇത്തരം കപട ബുദ്ധിജീവികളെ വിലക്ക് വാങ്ങുന്നതാണ് നല്ലത് എന്ന് ഒരു ഫാസിസ്റ്റ് കൂട്ടം ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല…കാരണം ഇവരൊക്കെ ഇപ്പോഴും പുരോഗമന സംഘടനകള്‍ സംഘടിപ്പിക്കുന്ന സാഹിത്യ, നാടക, സിനിമാ ചര്‍ച്ചകളില്‍ ഇടമുള്ളവരാണ്…ഇത് തിരഞ്ഞെടുപ്പ് കാലത്തിനുമുമ്പുള്ള ജീപ്പ് അനൗണ്‍സമെന്റല്ലാ ..GST അടക്കാത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ കച്ചവടമാണ്…’

shortlink

Related Articles

Post Your Comments

Related Articles


Back to top button