KeralaLatest NewsNews

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വ്യക്തിയല്ല.. പ്രസ്ഥാനമാണ്…ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി… ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് അദ്ദേഹം ഇന്ത്യയുടെ തേരാളിയായത് : മനസ് തുറന്ന് നടന്‍ കൃഷ്ണ കുമാര്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പറയാന്‍ വാക്കുകളില്ല. അദ്ദേഹം വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്.. ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് അദ്ദേഹം ഇന്ത്യയുടെ തേരാളിയായത് . മനസ് തുറന്ന് നടന്‍ കൃഷ്ണ കുമാര്‍. . ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനുമൊത്ത് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Read Also : കേന്ദ്രം എവിടെ നിൽക്കണം – നിയമപ്രകാരം ലേലം ജയിച്ചു കൂടുതൽ വരുമാനം എത്തിക്കുന്നവന്റെ കൂടെയോ ലേലം അംഗീകരിച്ച് പങ്കെടുത്ത് തോറ്റ് കുറ്റം പറയുന്നവന്റെ കൂടെയോ? തിരുവനന്തപുരം വിമാനത്താവളം വിഷയത്തില്‍ അഞ്ജു പാര്‍വതി പ്രഭീഷ്

2014ല്‍ അദ്ദേഹം ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുമ്പോള്‍ എല്ലാ മേഖലകളിലും ഇന്ത്യ ദയനീയമായ പതനത്തിലായിരുന്നു. ആ ഒന്നുമില്ലായ്മയില്‍ നിന്നാണ് നമ്മുടെ ഇന്ത്യ അദ്ദേഹം ഇതുവരെ എത്തിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഒരു പാഡിന് ഒരുരൂപ നിരക്കില്‍ പത്ത് പാഡ് പത്ത് രൂപയ്ക്ക് ലഭ്യമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ചെറിയ കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധാലുവാണ് അദ്ദേഹമെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.

ഒരുപാട് സ്ത്രീകള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രശ്നത്തിനാണ് പ്രധാനമന്ത്രി പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.

കൂടാതെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നമുക്കെല്ലാം അഭിമാനപൂര്‍വ്വം പറയാം. ഇതിലേക്കെല്ലാം വഴിവെച്ചത് രാജ്യത്ത് മോദിയുടെ നേതൃത്വത്തില്‍ അസാധാരണമായ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് കൊണ്ട് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button