Latest NewsNewsInternational

ചൈനയെ സംബന്ധിച്ച് ആ ഐതിഹ്യം സത്യമായി : വെള്ളം ബുദ്ധന്റെ കാല്‍ വിരലുകളെ തൊട്ടു.. അങ്ങനെ ചൈനയെ ഒരു ഭാഗത്തു നിന്നും മുക്കി വെള്ളപ്പൊക്കം

ബീജിംഗ് : ചൈനയില്‍ അതിശക്തമായ മഴയില്‍ നദി കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. അങ്ങനെ 1949 -ന് ശേഷം ആദ്യമായി വെള്ളം ബുദ്ധന്റെ കാല്‍വിരലുകളെ തൊട്ടു.  മിന്‍ നദിയുടെ സമീപത്തുള്ള പര്‍വ്വതശിലയില്‍ കൊത്തിയെടുത്ത കൂറ്റന്‍ പ്രതിമയാണ് ലെഷാനിലെ ബൃഹത് ബുദ്ധന്‍. ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ 17 മീറ്റര്‍ ഉയരമുള്ള പ്രതിമ കല്ലില്‍ കൊത്തിയെടുത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധ പ്രതിമയാണ്. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ഈ പ്രതിമയെ ചുറ്റിപ്പറ്റി തലമുറകളായി പറഞ്ഞു പ്രചരിച്ച ഒരു ഐത്യഹ്യമുണ്ട്: ‘ഭീമാകാരനായ ബുദ്ധന്റെ കാല്‍വിരലുകള്‍ വെള്ളത്തില്‍ മുങ്ങിയാല്‍ അവിടം വെള്ളപ്പൊക്കമുണ്ടാകും’.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്നാമത്തെ നദിയായ യാങ്സിയുടെ വെള്ളത്തിന് മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം സിചുവാന്‍ അതിദാരുണമായ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. അതിശക്തമായ മഴയില്‍ നദി കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങി. അങ്ങനെ 1949 -ന് ശേഷം ആദ്യമായി വെള്ളം ബുദ്ധന്റെ കാല്‍വിരലുകളെ തൊട്ടു.

വള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരുലക്ഷത്തിലധികം ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റേണ്ടിവന്നു. കൂടാതെ സ്ഥലം കാണാനെത്തിയ 180 സഞ്ചാരികളെയും സൈറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഇവിടുത്തെ മാധ്യമങ്ങള്‍ അറിയിച്ചു. 1,200 വര്‍ഷം പഴക്കമുള്ള ബുദ്ധനെ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് സംരക്ഷിക്കാന്‍ അധികാരികള്‍ ശ്രമം നടത്തിയെങ്കിലും, പക്ഷേ പരാജയപ്പെടുകയായിരുന്നു. ഉയര്‍ന്നുവന്ന വെള്ളം ബുദ്ധന്റെ പാദം തൊടുക തന്നെ ചെയ്തു. എന്നിരുന്നാലും ബുധനാഴ്ചയോടെ വെള്ളം ഇറങ്ങുകയും, പ്രതിമയുടെ പാദം വീണ്ടും ഉയര്‍ന്ന് വരികയും ചെയ്തു.

 

ചൈന ഈ വര്‍ഷം പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് നേരിടുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ വീടുകളും ഉപജീവനമാര്‍ഗ്ഗവുമെല്ലാം വെള്ളപ്പൊക്കത്തില്‍ ഇല്ലാതായി. ജൂണില്‍ ആരംഭിച്ച വെള്ളപ്പൊക്കം കുറഞ്ഞത് 55 ദശലക്ഷം ആളുകളെയെങ്കിലും ബാധിച്ചു കാണുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഏകദേശം 2.24 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. 141 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി അധികൃതര്‍ ജൂലൈയില്‍ അറിയിച്ചിരുന്നു

shortlink

Post Your Comments


Back to top button