Latest NewsNewsInternational

കൊവിഡിന്റെ രണ്ടാം വരവിനെ ഭയന്ന് യൂറോപ്പ്, സ്‌പെയിനിലും ഇറ്റലിയിലും കൂടുതല്‍ രോഗികള്‍

കൊവിഡ് വ്യാപനത്തില്‍ നിന്നും കരകയറിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നു. യൂറോപ്പില്‍ ഇറ്റലി,സ്‌പെയിന്‍,ജര്‍മനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ഈ രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നുണ്ട്.

സ്‌പെയിനില്‍ ഇന്നലെ 3715 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം രേഖപ്പെടുത്തുന്നഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇറ്റലിയില്‍ 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മേയ് അവസാനത്തിന് ശേഷം രേഖപ്പെടുത്തുന്ന ഉയര്‍ന്ന കണക്കാണിത്. ജര്‍മനിയില്‍ 1707 പേര്‍ക്കും ഫ്രാന്‍സില്‍ 3,800 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

അതേസമയം സുരക്ഷിതരാജ്യങ്ങളുടെ പട്ടികയിലായിരുന്ന ക്രൊയേഷ്യയിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന കാഴ്ചയാണ് ഇപ്പോളുള്ളത്. രോഗവ്യാപന നിരക്ക് വര്‍ധിക്കുന്ന കണക്കുകള്‍ പുറത്തുവന്നതോടെ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കല്‍ നടപടികളിലേക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ തിരിയുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button