KeralaLatest NewsNews

സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കോൺ​ഗ്രസ് കൗൺസിലറെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : കായംകുളത്ത് സിപിഎം നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ. കാവിൽ നിസാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണന്നും, കുറ്റകൃത്യം നടന്നത് അറി‍ഞ്ഞിട്ടും നിസാം പോലീസിൽ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

നാലംഗ കൊട്ടേഷൻ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കായംകുളം പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് പേർ ബൈക്കിലെത്തിയും, രണ്ട് പേർ കാറിലുമായി വന്നാണ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിപിഎം നേതാവ് സിയാദിനെ (35) ബൈക്കിലെത്തിയ വെറ്റ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്ത് കരളിൽ ഏറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button