Latest NewsKeralaNews

റോഡിലൂടെ കെ.എസ്.ആർ.ടി.സി സർവ്വീസ് പോലും ലാഭത്തിൽ നടത്താൻ അറിയാത്തവരാണ് വിമാന സർവ്വീസ് നടത്താൻ അവകാശമുന്നയിക്കുന്നത്: കടകംപള്ളിക്ക് മറുപടിയുമായി വി.വി രാജേഷ്

തിരുവനന്തപുരം: റോഡിലൂടെ കെ.എസ്.ആർ.ടി.സി സർവ്വീസ് പോലും ലാഭത്തിൽ നടത്താൻ അറിയാത്തവരാണ് വിമാന സർവ്വീസ് നടത്താൻ അവകാശമുന്നയിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്. വിമാനത്താവള വികസനം അട്ടിമറിക്കാനാണ് ആറാട്ടും ആചാരാനുഷ്ഠാനങ്ങളും നിരത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്. ശബരിമലയിൽ സ്ത്രീകളെ രഹസ്യമായി എത്തിച്ച് ആചാരലംഘനത്തിന് കുടപിടിച്ച കടകംപള്ളി ബി.ജെ.പിയെ ആചാരാനുഷ്ഠാനം പഠിപ്പിക്കേണ്ട. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര സർക്കാരിനും, ബി ജെപിക്കും ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read also: മുഖ്യമന്ത്രി നിക്ഷേപകരെ ഭീഷണിപ്പെടുത്തുന്നു: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള ഇപ്പോഴത്തെ എതിർപ്പിനു പിന്നിൽ പിണറായിയുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ജോർജ് കുര്യൻ

വികസനത്തിന് തടസം സൗകര്യമില്ലായ്മയാണ്. 1932 ൽ സ്ഥാപിച്ച വിമാനത്താവളത്തിന് 1991 ൽ അന്താരാഷ്ട്ര പദവി ലഭിച്ചെങ്കിലും വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി. അന്നത്തെ യുഡിഎഫ് സർക്കാർ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ചർച്ച നടത്തിയെങ്കിലും എല്ലാം അട്ടിമറിച്ച് നടപടി മരവിപ്പിക്കുകയായിരുന്നു. രാഷട്രീയ-ഭരണപരമായ ഒരു നടപടികളും ഇരു മുന്നണികളുമെടുത്തില്ല. പകരം‌ വൻകിട മുതലാളിമാരുടെ താൽപ്പര്യത്തിനായി കൊച്ചി വിമാനത്താവളത്തിനായി രാഷട്രീയ നീക്കം നടത്തിയെന്നും രാജേഷ് പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button