KeralaLatest NewsNews

സ്വ​പ്ന​യെ ഓ​ഫീ​സി​ൽ കൊ​ണ്ടു​വ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​ർ : നിർണായക മൊഴിയുമായി ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്

തിരുവനന്തപുരം : മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ നിർണായക മൊഴിയുമായി ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്  വേ​ണു​ഗോ​പാ​ൽ അ​യ്യർ. സ്വ​പ്ന​യെ ഓ​ഫീ​സി​ൽ കൊ​ണ്ടു​വ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​ർ ആ​ണെ​ന്നും ഒ​ന്നി​ച്ച് ലോ​ക്ക​ർ തു​ട​ങ്ങാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു​വെ​ന്നും വേണുഗോപാൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് മൊ​ഴി ന​ൽ​കി. ഈ ​അ​ക്കൗ​ണ്ടി​ൽ 30 ല​ക്ഷ​മാ​ണ് ആ​ദ്യം നി​ക്ഷേ​പി​ച്ച​ത്. ഈ ​തു​ക സ്വ​പ്ന ത​ന്നെ പി​ൻ​വ​ലി​ച്ചു. അ​തി​നു ശേ​ഷം അ​ക്കൗ​ണ്ട് അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്വ​പ്ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം താ​ൻ മ​ട​ങ്ങി​യെ​ന്നും ഒ​ന്നി​ച്ച് ലോ​ക്ക​ർ തു​റ​ക്കാ​ൻ താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​നന്നായിരുന്നു ശിവശങ്കർ നൽകിയ മൊഴി. എന്നാൽ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ക്കും വ​രെ ശി​വ​ശ​ങ്ക​ർ ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ൽ ഇ​ഡി​യോ​ട് വെ​ളി​പ്പെ​ടു​ത്തി.

അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഈ ​അ​ക്കൗ​ണ്ടി​ല്‍ നി​ന്നും 64 ല​ക്ഷം രൂ​പ​യും സ്വ​ര്‍​ണ​വും കണ്ടെത്തിയിരുന്നു കു​റ​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്നാ​യി​രു​ന്നു സ്വ​പ്‌​ന നേ​ര​ത്തെ പ​റ​ഞ്ഞ​ത്. അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന തു​ക​യെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ മൊ​ഴി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി എ​ടു​ത്ത കേ​സി​ല്‍ സ്വ​പ്‌​ന ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി ഇന്നറിയാം,

shortlink

Related Articles

Post Your Comments

Related Articles


Back to top button