Latest NewsNewsIndia

കോവിഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ആത്മഹത്യ ചെയ്തു

ബം​ഗ​ളൂ​രു: കോവിഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ആത്മഹത്യ ചെയ്തു . കർണാടകയിലെ മൈസൂരുവിൽ ​ഞ്ച​ങ്കോ​ട് താ​ലൂ​ക്ക് ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ആ​യി​രു​ന്ന ഡോ. ​എ​സ്.​ആ​ര്‍. നാ​ഗേ​ന്ദ്രയെ (43) ആ​ണ് അ​ല​ന​ഹ​ള്ളി​യി​ലെ ക്വാ​ട്ടേ​ഴ്‌​സി​ൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അ​മി​ത ജോ​ലി ഭാ​ര​ത്തെ തു​ട​ര്‍​ന്ന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന നാ​ഗേ​ന്ദ്ര​യ്ക്ക് ജോ​ലി സം​ബ​ന്ധ​​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ലു​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും സ​മ്മ​ര്‍​ദ്ദം ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി

shortlink

Related Articles

Post Your Comments

Related Articles


Back to top button