Latest NewsNewsIndia

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം ; അഞ്ചു ദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അഞ്ചു ദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി ദേശീയ വനിതാ കമ്മിഷന്‍. ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ആവശ്യപ്പെട്ടു. എന്നാല്‍ ഫെയ്‌സ്ബുക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ അറസ്റ്റ് ചെയ്യാനാവൂ എന്നാണ് പൊലീസ് നിലപാട്.

സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉന്നയിച്ചതോടെയാണ് മനോരമ ന്യൂസിലെ നിഷ പുരുഷോത്തമനും ഏഷ്യാനെറ്റ് ന്യൂസിലെ കെ.ജി.കമലേഷിനും പ്രജുലയ്ക്കുമെതിരെ സംഘടിത സൈബര്‍ ആക്രമണമുണ്ടായത്. ദേശാഭിമാനി ജീവനക്കാരനായ വി.യു.വിനീത് കൂടാതെ ടി.ജെ.ജയജിത്, കണ്ണന്‍ ലാല്‍ എന്നിവരാണ് സന്ദേശങ്ങള്‍ക്ക് പിന്നിലെന്നും കണ്ടെത്തി. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ അശ്ലീല സന്ദേശം പ്രചരിപ്പിച്ച കഴക്കൂട്ടം കൊയ്തൂര്‍ക്കോണം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുജിയെ ഉടനടി അറസ്റ്റ് ചെയ്തു. സിപിഎം മംഗലപുരം ലോക്കല്‍ കമ്മിറ്റിയുടെ പരാതിയില്‍ ആണ് പൊലീസ് സുജിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇതോടെ ഒരേ നിയമപ്രകാരം എടുത്ത കേസുകളില്‍ ഇരട്ടനീതിയെന്ന ആക്ഷേപത്തിന് തെളിവായി. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ചേര്‍ത്ത് അശ്ലീല രീതിയിലായിരുന്നു സുജി സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button