രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ : സുരേഷ് റെയ്‌നയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌പെഷ്യല്‍ കത്ത്

ന്യൂഡല്‍ഹി : രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ , സുരേഷ് റെയ്നയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്പെഷ്യല്‍ കത്ത് . രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയ്ക്കും പ്രത്യേക കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയ്‌നയ്‌ക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് അയച്ച കത്തിനൊപ്പമാണ് റെയ്‌നയ്ക്കായി പ്രധാനമന്ത്രി മോദി പ്രത്യേകം കത്തയച്ചത്.

Read Also : സ്വര്‍ണക്കടത്ത് അന്വേഷണം വഴിതിരിച്ചുവിട്ട് എന്‍ഐഎ : മതതീവ്രവാദവും വിദേശത്തു നിന്നുള്ള ഫണ്ടിംഗിലേയ്ക്കും അന്വേഷണം

റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപനം നേരത്തെയായിപ്പോയി എന്ന പൊതുവികാരത്തിനൊപ്പം നില്‍ക്കുന്നതാണ് കത്തിലെ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളും. മുപ്പത്തിമൂന്നുകാരനായ റെയ്‌നയ്ക്ക് വിരമിക്കാനുള്ള പ്രായമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ‘വിരമിക്കല്‍’ എന്ന പ്രയോഗം റെയ്‌നയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കി.

 

താങ്കളുടെ പേരിനൊപ്പം ‘വിരമിക്കല്‍’ എന്ന പ്രയോഗം ചേര്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല. കാരണം താങ്കള്‍ ഇപ്പോഴും ചെറുപ്പവും വളരെ ഊര്‍ജസ്വലനുമാണ്’ – പ്രധാനമന്ത്രി മോദി കത്തില്‍ എഴുതി.

ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല വരും തലമുറകള്‍ താങ്കളെ ഓര്‍മിക്കുക. ക്യാപ്റ്റന് അത്യാവശ്യ സാഹചര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കാവുന്ന ബോളര്‍ എന്ന നിലയില്‍ കൂടിയാണ്. ജാഗ്രതയാര്‍ന്ന താങ്കളുടെ ഫീല്‍ഡിങ് മികവിലൂടെ രക്ഷിച്ചെടുത്ത റണ്‍സുകള്‍ എണ്ണിയെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും’ – മോദി എഴുതി.

സുരേഷ് റെയ്‌ന കൂടി ഭാഗമായിരുന്ന ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചു. ലോകകപ്പില്‍ റെയ്‌നയുടെ പ്രകടനം സ്റ്റേഡിയത്തില്‍ തല്‍സമയം കണ്ട കാര്യവും അദ്ദേഹം അനുസ്മരിച്ചു.

Share
Leave a Comment