KeralaLatest NewsNews

സ്വര്‍ണക്കടത്ത് അന്വേഷണം വഴിതിരിച്ചുവിട്ട് എന്‍ഐഎ : മതതീവ്രവാദവും വിദേശത്തു നിന്നുള്ള ഫണ്ടിംഗിലേയ്ക്കും അന്വേഷണം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് അന്വേഷണം വഴിതിരിച്ചുവിട്ട് എന്‍ഐഎ , മതതീവ്രവാദവും വിദേശത്തു നിന്നുള്ള ഫണ്ടിംഗിലേയ്ക്കും അന്വേഷണം. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം തേടാന്‍ എന്‍.ഐ.എയുടെ ശ്രമം. യു.എ.ഇയിലുള്ള എന്‍.ഐ.എ സംഘം ഇതിനുള്ള അനുമതിക്കായി കാത്തുനില്‍ക്കുന്നതായാണ് സൂചന. യു.എ.ഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നേരത്തെ വിദേശകാര്യമന്ത്രാലയം കത്ത് നല്‍കിയിരുന്നു. ആദ്യ കത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു കത്ത് കൂടി കേന്ദ്രം നല്‍കി. ഇക്കാര്യത്തില്‍ ഔദ്യോഗികമായ അനുമതിക്ക് സാദ്ധ്യത മങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ യു.എ.ഇയിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ചില മൊഴികളില്‍ വ്യക്തത വരുത്താനെങ്കിലും അനുമതി കിട്ടാനാണ് നീക്കം.

Read Also : ലൈഫ് മിഷൻ; റെഡ്ക്രസന്റിൽ നിന്ന് സംസ്ഥാനം സ്വീകരിച്ച സഹായങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

യു.എ.ഇയുമായി നടക്കുന്ന ആശയവിനിമയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നയം. ഭീകരവാദ ബന്ധം കണ്ടെത്താനാണ് എന്നതായിരുന്നു കേസ് എന്‍.ഐ.എക്ക് വിട്ടപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ ഭീകരവാദ ബന്ധത്തില്‍ ഇതുവരെ കാര്യമായ തെളിവുകള്‍ കിട്ടിയിട്ടില്ല. ഫൈസല്‍ ഫരീദിന്റെ മൊഴി ഇതിലേക്ക് എത്താന്‍ സഹായിക്കും എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണക്കടത്തില്‍ നിന്ന് കേന്ദ്ര ശ്രദ്ധ റെഡ്ക്രസന്റ് ഉള്‍പ്പടെയുള്ള ഇടപാടുകളിലേക്ക് തിരിയുകയാണ്. ലൈഫ് പദ്ധതിയുടെ വിശദാംശങ്ങള്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്ന് വിദേശകാര്യമന്ത്രാലയം തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button