COVID 19Latest NewsUAENewsGulf

യു.എ.ഇയില്‍ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നതായി സൂചന

ദുബായ്: യു.എ.ഇയില്‍ വീണ്ടും കോവിഡ് പിടി മുറുക്കുന്നതായി സൂചന. ഇന്ന് രാജ്യത്ത് 424 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 112 പേർ രോഗമുക്തി നേടി. ഇന്ന് രോഗം മൂലം രണ്ട് മരണങ്ങളും ഉണ്ടായതായി യു.എ.ഇ ആരോഗ്യ/പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രോഗികളെ കണ്ടെത്താന്‍ 70,079ല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയതിലൂടെയാണ് രോഗബാധിതരെ കണ്ടെത്താനായത്. നിലവില്‍ 7,837 പേരാണ് രാജ്യത്ത് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രാജ്യത്ത് 66,617 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം വന്നത്. 58,408 പേര്‍ ഇതുവരെ രോഗമുക്തി നേടി. യു.എ.ഇയില്‍ രോഗം മൂലം ഇതുവരെ 372 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.

അതേസമയം യുഎഇ സർക്കാർ രൂപീകരിച്ച കോവിഡ് -19 മുൻകരുതൽ നടപടികളുമായി സഹകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് -19 കേസുകളിൽ യുഎഇ വർധനയുണ്ടായതായി അധികൃതർ പറയുന്നു. പ്രധാനമായും രാജ്യം നടപ്പാക്കിയ മുൻകരുതൽ നടപടികൾ പാലിക്കാത്തതാണ്. യുഎഇ സർക്കാരിന്റെ ‘കമ്മിറ്റ് ടു വിൻ’ കാമ്പയിനിന്റെ തത്സമയ പ്രക്ഷേപണത്തിൽ സംസാരിച്ച മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കോവിഡ് വ്യാപനം തടയാൻ സമർത്ഥരായ അധികാരികളുമായി ഏകോപിപ്പിച്ച് പുതിയ നിയമലംഘനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button