News

ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കും, പരിശോധന കര്‍ശനമാക്കും

കൊല്ലം: ഓണം പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി വകുപ്പിന്റെ പരിശോധനകളും ലഹരി വസ്തുക്കളുടെ നിയന്ത്രണത്തിന് എക്‌സൈസ്, പോലീസ് ഫോറസ്റ്റ്, വനം, റവന്യു ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സംയുക്ത റെയ്ഡ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു. ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ സോളാര്‍ വേലിയും നിരീക്ഷണങ്ങള്‍ക്കായി റാപിഡ് റെസ്‌പോണ്‍സ് ടീമിനേയും വാച്ചര്‍മാരെയും നിയോഗിച്ചിട്ടുള്ളതായി ഫോറസ്റ്റ് ഓഫീസര്‍മാര്‍ പറഞ്ഞു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ജോലിഭാരം സംബന്ധിച്ച് നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നിരീക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയില്‍ നിര്‍ധന യുവാവില്‍ നിന്നും വന്‍തുക ഈടാക്കിയതടക്കമുള്ള വിഷയങ്ങള്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ അവതരിപ്പിച്ചു. പരാതി ലഭിക്കുന്ന മുറയ്ക്ക് ടാക്‌സി ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ കൊല്ലം ജോയിന്റ് ആര്‍ ടി ഒ വി ജോയിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
വെളിയത്തെ ചെറുകരക്കോണം-മാരൂര്‍ക്ഷേത്രം റോഡിനെ സംബന്ധിച്ച ആയിഷാ പോറ്റി എം എല്‍ എ യുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മറുപടി നല്‍കി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ ചിലവഴിച്ച തുകയുടെ അവലോകനത്തില്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button