KeralaLatest NewsNews

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലനടപടികളിൽ കേരള സർക്കാരിന്റെ അവിശുദ്ധബന്ധം പുറത്ത്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലനടപടികള്‍ക്ക് സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയിലെന്ന വിവരവകാശ രേഖ പുറത്ത്. അ​ദാ​നി​യു​ടെ മ​രു​മ​ക​ൾ പ​രീ​ധി അ​ദാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മും​ബൈ ആ​സ്ഥാ​ന​മാ​യി പ്രവർത്തിക്കുന്ന സി​റി​ൾ അ​മ​ർ​ച​ന്ത് മം​ഗ​ൾ​ദാ​സ് എ​ന്ന ക​മ്പ​നി​യോ​ടാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ഹാ​യം തേ​ടി​യ​ത്. ഇ​തി​നാ​യി ക​മ്പ​നി​ക്ക് സ​ർ​ക്കാ​ർ 55 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്നും കെ​എ​സ്ഐ​ഡി​സി ന​ല്‍​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കേരള സര്‍ക്കാര്‍ തോറ്റുപോയ ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്ഐഡിസിക്ക് മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗൽദാസ് ഗൂപ്പും, പ്രളയ പുനരധിവാസ കണ്‍സല്‍റ്റന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജി എന്നീ രണ്ട് സ്ഥാപനങ്ങളാണ് മുഴുവൻ പിൻബലവും നൽകിയത്. ഒ​രു കോ​ടി 57 ല​ക്ഷം രൂ​പ കെ​പി​എം​ജി​ക്കും 55 ല​ക്ഷം രൂ​പ മം​ഗ​ല്‍​ദാ​സ് ഗ്രൂ​പ്പി​നും ന​ല്‍​കി. പ്രമുഖ വിമാനത്താവള നടത്തിപ്പുകാരായ ജിഎംആറും കേരളത്തിന്റെ കിഫ്ബിയും തുടങ്ങി മംഗല്‍ദാസ് ഗ്രൂപ്പിന്റെ ക്ലയന്റ് പട്ടികയില്‍ അദാനി ഗ്രൂപ്പും ഉൾപ്പെടുന്നു.

Also read : എതിര്‍പ്പുകൾക്കിടെയും, വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട്

സിഎഎം ഗ്രൂപ്പിന്റെ മാനേജിങ് പാര്‍ട്ണര്‍ സിറിള്‍ ഷ്രോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ പരീധി അദാനി തിരുവനന്തപുരത്തെ അടക്കം തുറമുഖ പദ്ധതികളുടെ ചുമതലയുള്ള അദാനി പോര്‍ട്സിന്റെ സിഇഒ കരണ്‍ അദാനിയുടെ ഭാര്യയാണ്. ഇവർക്ക് പ്രഫഷണല്‍ ഫീ ഫോര്‍ ബിഡിങ് – ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലമായാണ് 57 ലക്ഷം രൂപ നല്‍കിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button