COVID 19Latest NewsNewsInternational

‘പൂര്‍ണസംരക്ഷണം നല്‍കാത്ത മരുന്ന് ഉണ്ടാക്കുന്നത് വാക്‌സിന്‍ ഇല്ലാത്തതിനേക്കാളും വലിയ പരിണിതഫലം ‘; റഷ്യൻ കോവിഡ് വാക്‌സിനെതിരെ വിദഗ്ധരുടെ മുന്നറിയിപ്പ്

മോസ്കോ : റഷ്യൻ കോവിഡ് വാക്‌സിന്‍ പരീക്ഷണഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പുറത്തിറക്കി പ്രയോഗിക്കുന്നത് വൈറസിന്റെ ജനിതകമാറ്റത്തിന് കാരണമായേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.  ഇങ്ങനെ സംഭവിച്ചാൽ പ്രതീക്ഷിച്ച ഫലം വാക്‌സിന്‍ പുറത്തിറക്കുന്നതിലൂടെ ലഭിക്കാതെയാവുമെന്നും വിദഗ്ധര്‍ പറയുന്നു.

“നോവല്‍ കോറോണ വൈറസ് ഇടയ്ക്കിടയ്ക്ക് ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. അതിനാല്‍ പൂര്‍ണസംരക്ഷണം തരാന്‍ സാധിക്കാത്ത വാക്‌സിന്‍ ശരീരത്തിലെത്തുമ്പോള്‍ അതില്‍നിന്നു ഒഴിഞ്ഞുമാറാനുളള ശ്രമം വൈറസ് സ്‌ട്രെയിനുകളില്‍ നിന്നും ഉണ്ടാവുന്നു. അതിനാല്‍ വാക്‌സിന്‍ പ്രവര്‍ത്തനത്തില്‍ നിന്നു രക്ഷപ്പെടാന്‍ വൈറസുകള്‍ക്ക് സാധിച്ചേക്കാം. അതായത് പൂര്‍ണസംരക്ഷണം നല്‍കാത്ത ഒരു വാക്‌സിന്‍ ഒരുപക്ഷെ ഉണ്ടാക്കുന്നത് വാക്‌സിന്‍ ഇല്ലാത്തതിനേക്കാളും വലിയ പരിണിതഫലമാവാം”, റീഡിങ് സര്‍വകലാശാലയില്‍ നിന്നുള്ള വൈറോളജി പ്രൊഫസര്‍ ആയ ഇയാന്‍ ജോണ്‍സ് പറഞ്ഞു.

എന്നാല്‍ റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-5 വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് വാക്‌സിന്‍ നിര്‍മാതാക്കളായ ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും റഷ്യന്‍ പ്രതിരോധമന്ത്രാലയവും ആവര്‍ത്തിക്കുന്നത്. രണ്ട് മാസത്തെ ക്ലിനിക്കല്‍ പരീക്ഷണം വാക്‌സിന്‍ ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button