Latest NewsKerala

കേന്ദ്രസർക്കാരിനെതിരെ സിപിഎമ്മിന്റെ സത്യാഗ്രഹം ഇന്ന് അയ്യായിരം ഭവനങ്ങളില്‍

മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ 5000 കേന്ദ്രങ്ങളില്‍ ഇന്ന് സത്യാഗ്രഹ സമരം നടക്കും.

മൂവാറ്റുപുഴ: കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന അതിശക്തമായ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം ഇന്ന് സത്യാഗ്രഹമിരിക്കുന്നു. വൈകിട്ട് 4മുതല്‍ 4.30 വരെയാണ് സത്യാഗ്രഹ സമരം. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് മൂവാറ്റുപുഴ ഏരിയ കമ്മറ്റി ഓഫീസിനുമുന്നില്‍ നടക്കുന്ന സത്യാഗ്രഹത്തിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. പി.എം. ഇസ്മായില്‍, പി.ആര്‍.മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ഏരിയ സെക്രട്ടറി എം.ആര്‍ പ്രഭാകരന്‍ അറിയിച്ചു.

‘കേരള സർക്കാരിന്റെ കൊറോണ മരണക്കണക്കുകൾ തെറ്റ്’, കൂടുതൽ പേര്‍ മരണമടഞ്ഞതായി കണക്കുകള്‍ പുറത്തുവിട്ട് ഡോക്ടര്‍മാരുടെ സംഘടന

കേന്ദ്ര നയങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന ആദായനികുതിദായകരല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് മാസത്തേക്ക് പ്രതിമാസം 7500രൂപവീതം അക്കൗണ്ടില്‍ നിക്ഷേപിച്ച്‌ നല്‍കുക , തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 200ദിവസത്തെ ജോലി വര്‍ദ്ധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുക തുടങ്ങിയ 16 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സി.പി.എം ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ 5000 കേന്ദ്രങ്ങളില്‍ ഇന്ന് സത്യാഗ്രഹ സമരം നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button