News

ഇന്ത്യയ്ക്ക് എതിരെ ചൈനയുടെ പ്രകോപനം : അതിര്‍ത്തികളില്‍ മിസൈലുകള്‍ വിന്യസിപ്പിച്ച് ചൈന : അതിര്‍ത്തി യുദ്ധ മേഖലയ്ക്ക് സമാനമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് എതിരെ ചൈനയുടെ പ്രകോപനം :അതിര്‍ത്തികളില്‍ മിസൈലുകള്‍ വിന്യസിപ്പിച്ച് ചൈന. അതിര്‍ത്തിയില്‍ നിന്നും 90 കിമി അകലെയാണ് ചൈന തങ്ങളുടെ സര്‍ഫെയ്‌സ് ടു എയര്‍ മിസൈലുകള്‍ (എസ്എഎം) അടക്കമുള്ളവ സ്ഥാപിച്ചിരിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രമായ കൈലാഷ് മാനസരോവര്‍ പ്രദേശത്ത് പീരങ്കികള്‍ ഉള്‍പ്പെടെയുള്ള സൈനിക സാന്നിധ്യം കൊണ്ട് യുദ്ധമേഖലയ്ക്ക് സമാനമായ അന്തരീക്ഷത്തിലാണ് ഉള്ളതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

read also : അംബാല വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന റഫാല്‍ വിമാനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് : അംബാലയില്‍ അതീവ സുരക്ഷ

പ്രദേശത്ത് എസ്എഎമ്മിന്റെ എച്ച്ക്യൂ 9 ശ്രേണിയിലുള്ള മിസൈലുകളും റാഡാറുകളും സജ്ജീകരിച്ചിരിക്കുകയാണെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സൗകര്യങ്ങളും സൈനിക ബാരക്കുകളും ഒരുക്കിയിട്ടുണ്ട്. വ്യോമ ഭീഷണികളെ നിരീക്ഷിക്കുന്നതിനായി ചൈന റഡാര്‍ സംവിധാനങ്ങളേയും ഇവിടെ ഉപയോഗിപ്പെടുത്തുന്നുണ്ട്.

ഏപ്രിലില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പൂര്‍ത്തിയാക്കിയതായും സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്

ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് മേഖലയിലെ ചൈനയുടെ സൈനിക നടപടി. മാത്രമല്ല ഇന്ത്യ-ചൈന-നേപ്പാള്‍ ട്രൈജങ്ങ്ഷനിലെ കാലാപനി-ലിംസപിയധുര-ലിപുലേക്ക് മേഖലയിലെ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button