Latest NewsNewsIndia

യുദ്ധവിമാനം ഇന്ത്യൻ അതിർത്തിക്കരുകിൽകൂടി പറത്തി: വീണ്ടും പ്രകോപനവുമായി ചൈന

യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ മാർഗ്ഗങ്ങളും തയ്യാറാക്കി. ഏതാനും നിമിഷങ്ങൾക്കകം തന്നെ യുദ്ധവിമാനം ചൈനീസ് അതിർത്തിയിലേക്ക് മടങ്ങി.

ന്യൂഡൽഹി: യുദ്ധവിമാനം പറത്തി അതിർത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. യുദ്ധവിമാനം അതിർത്തിക്കരുകിൽകൂടി പറത്തി ചൈന. കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോട് ചേർന്നാണ് ചൈനീസ് യുദ്ധവിമാനം പറന്നത്. എന്നാൽ, ഏത് ദിവസമാണ് ചൈനീസ് പ്രകോപനമുണ്ടായതെന്ന വിവരം പ്രതിരോധവകുപ്പ് പറത്തുവിട്ടിട്ടില്ല. കഴിഞ്ഞമാസം അവസാനം പുലർച്ചെ നാലുമണിയോടെയാണ് കിഴക്കൻ ലഡാക്കിൽ ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തിക്കടുത്ത് പ്രത്യക്ഷപ്പെട്ടത്.

മേഖലയിൽ ചൈനീസ് വ്യോമസേന വൻ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. S 400 പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളും ഈ അഭ്യാസത്തിൽ ചൈന ഉപയോഗിച്ചിരുന്നു. യുദ്ധവിമാനം തന്നെയാണെന്ന് മനസ്സിലാക്കിയതോടെ ജാഗ്രതയും കരുതലും കടുപ്പിച്ചു. റഡാറുകളിൽ ചൈനീസ് പോർവിമാനത്തിന്റെ സാന്നിധ്യം സ്വീകരിച്ചതോടെ ഇന്ത്യൻ വ്യോമസേനയും പ്രതിരോധ നടപടികൾ സ്വീകരിച്ചു.

Read Also: ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും

യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ മാർഗ്ഗങ്ങളും തയ്യാറാക്കി. ഏതാനും നിമിഷങ്ങൾക്കകം തന്നെ യുദ്ധവിമാനം ചൈനീസ് അതിർത്തിയിലേക്ക് മടങ്ങി. കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാനുള്ള ചൈനീസ് യുദ്ധവിമാനത്തിന്റെ നീക്കത്തെ അതീവ ഗൗരവത്തോടെ എടുത്ത ഇന്ത്യ, ഇതിനകം വിഷയം ചൈനീസ് ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button