Latest NewsNewsIndiaBusiness

തേജസ്: ഇന്ത്യൻ ലഘു യുദ്ധ വിമാനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് മലേഷ്യ

എയർലൈൻ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിമാനങ്ങളിലൊന്നാണ് തേജസ്

ഇന്ത്യയുടെ ലഘു യുദ്ധ വിമാനമായ തേജസ് വിമാനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് മലേഷ്യ. റിപ്പോർട്ടുകൾ പ്രകാരം, പഴയ യുദ്ധ വിമാനങ്ങൾക്ക് പകരമായാണ് തേജസ് സ്വന്തമാക്കാൻ മലേഷ്യ താൽപര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ചകൾ സംഘടിപ്പിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു യുദ്ധ വിമാനം കൂടിയാണ് തേജസ്.

ലഘു യുദ്ധ വിമാനങ്ങളുടെ പട്ടികയിലുളള തേജസിന് നിരവധി പ്രത്യേകതകൾ ഉണ്ട്. വിമാനം കൈമാറുകയാണെങ്കിൽ, അറ്റകുറ്റപ്പണികളും കേടുപാടുകളും നീക്കം ചെയ്ത് നൽകാൻ വ്യവസ്ഥയുണ്ട്. എയർലൈൻ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിമാനങ്ങളിലൊന്നാണ് തേജസ്.

Also Read: അനധികൃതമായി മദ്യം കൈവശം വെച്ചു : തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

ചൈനയുടെ ജെഎഫ്-17 ജെറ്റ്, ദക്ഷിണ കൊറിയയുടെ എഫ്എ- 50, റഷ്യയുടെ മിഗ്- 35 എന്നിവയ്ക്കൊപ്പമാണ് തേജസിന്റെ പ്രവർത്തനവും. റിപ്പോർട്ടുകൾ പ്രകാരം, റഷ്യൻ നിർമ്മിത മിഗ്-19 യുദ്ധ വിമാനത്തിന് പകരക്കാരനായാണ് മലേഷ്യ തേജസിനെ വാങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button