ErnakulamKeralaNattuvarthaLatest NewsNews

അനധികൃതമായി മദ്യം കൈവശം വെച്ചു : തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

അന്ന കോളനിയിലെ പെരിയസ്വാമിയുടെ ഭാര്യ സെല്‍വമാണ് (52) പിടിയിലായത്

കൊച്ചി: അനധികൃതമായി മദ്യം കൈവശം വെച്ചതിന് തമിഴ്നാട് സ്വദേശിനി പിടിയില്‍. അന്ന കോളനിയിലെ പെരിയസ്വാമിയുടെ ഭാര്യ സെല്‍വമാണ് (52) പിടിയിലായത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് ഇവരെ പിടികൂടിയത്.

കലൂര്‍ ഷാരത് റോഡിലുള്ള സലീമിന്‍റെ കടയില്‍ ഡ്രൈഡേയില്‍ വില്‍പന നടത്താനായി സൂക്ഷിച്ചിരിക്കുന്ന മദ്യമാണിതെന്ന് പൊലീസ് പറഞ്ഞു.

Read Also : നൂപുർ ശർമയുടെ അപേക്ഷ പരിഗണിക്കവേ വിമർശിച്ചു: സുപ്രീം കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button