Latest NewsNewsInternational

കിം ജോങ് ഉൻ സുപ്രധാന അധികാരങ്ങൾ സഹോദരിക്ക് കൈമാറിയതായി റിപ്പോർട്ട്

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സുപ്രധാന അധികാരങ്ങൾ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതൽ അധികാരം സഹോദരിക്ക് കൈമാറിയതെന്നും എന്നാൽ അസുഖ ബാധിതനായതിനെത്തുടർന്ന് കിം ജോങ് അബോധാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഭരണ തലപ്പത്തേക്ക് സഹോദരിയെ എത്തിക്കുന്നതിനുള്ള പടിപടിയായ നീക്കമായാണ് കിമ്മിന്റെ നടപടി വിലയിരുത്തുന്നത്.

Read also: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ പാകിസ്ഥാന്‍

ഏപ്രിലിൽ കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടർന്ന് കിം അതീവ ഗുരുതര നിലയിലാണെന്നായിരുന്നു റിപ്പോർട്ടുകൾ. ഏപ്രിൽ 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. പിന്നീട് ഏറെക്കാലത്തേക്ക് അദ്ദേഹത്തെ പൊതുപരിപാടികൾ കാണാതായതോടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം ഉയർന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button