KeralaLatest NewsNewsVideos

തൊട്ടരികിലൂടെ നിയന്ത്രണം വിട്ട് വാൻ; മരണത്തിൽ നിന്ന് കാൽനടക്കാരന്റെ അദ്ഭുതകരമായ രക്ഷപ്പെടൽ

ചവറ : വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ ഒരു കാൽനടക്കാരന് വേണ്ടിയുള്ള തിരച്ചിലിലാണ് സോഷ്യൽ മീഡിയ. ചവറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം സമൂഹ മാധ്യങ്ങളിൽ വൈറലായതോടെയാണ് ആ കാൽനടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാൻ തുടങ്ങിയത്.

സംഭവം ഇങ്ങനെ : വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയിൽ വിജയപാലസിനു മുന്നിലൂടെ കൈയ്യിലൊരു സഞ്ചിയും മുഴക്കോലുമായി ശങ്കരമംഗലം ഭാഗത്തേക്ക് റോഡിന്റെ വശം ചേർന്ന് നടന്നു പോവുകയായിരുന്നു കാൽനടക്കാരൻ. എതിർദിശയിൽ നിന്നും ഒരു വാനും പിന്നാലെ ലോറിയും വരുന്നത് കാണാം. പെട്ടെന്ന് നടന്നുപോകുന്നയാളുടെ പിന്നിൽ നിന്നും ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇൻസുലേറ്റഡ് മിനി വാൻ നിയന്ത്രണം വിട്ട് റോഡും കടന്ന് അയാളുടെ ഇടതു വശത്തു കൂടി കടന്നുപോയി.

ഇതൊന്നുമറിയാതെ നടന്നു നീങ്ങിയ യാത്രക്കാരനു മുന്നിലെ ക്യാമറത്തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് സ്ഥലകാല ബോധം വന്നത്. പെട്ടെന്നുണ്ടായ ഷോക്കിൽ തിരിഞ്ഞോടിയ ശേഷം നിൽക്കുകയും അൽപ നേരം പ്രാർഥനാ നിരതനായശേഷം അയാൾ വന്നവഴിക്ക് തിരിച്ച് നടക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം.

സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു ചങ്ങനാശേരിയിലുള്ള വാൻ. രണ്ട് പേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button