Latest NewsIndiaNews

ബി.ജെ.പി യുവനേതാവ് മരിച്ച നിലയില്‍

ഗോഘട്ട് • പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ബി.ജെ.പി യുവജനവിഭാഗം നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദിക് മുഖർജിയുടെ മൃതദേഹമാണ് ശനിയാഴ്ച രാത്രി ഗോഘട്ടിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

21 കാരനായ സൗദിക് ഭാരതീയ ജനത യുവ മോർച്ച (ബിജെവൈഎം) ഗോഘട്ട്  യൂണിറ്റ്  പ്രസിഡന്റായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സൗദിക് മുഖർജിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചതായും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സൗദിക് മുഖർജി കടുത്ത മാനസിക പിരിമുറുക്കത്തിലാണെന്ന് അവകാശപ്പെട്ട ബി.ജെ.പി, പ്രാദേശിക തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതൃത്വം നടത്തിയ ഗൂഡാലോചനയുടെ ഇരയാണെന്ന് സൗദിക് എന്നും ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചു.

കൗമാരക്കാരിയായ പെൺകുട്ടിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും അത് തകര്‍ന്നതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും ടിഎംസി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button