Life Style

കുട്ടികളും കൊവിഡ് വാഹകരാവും; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ലോകാരോഗ്യ സംഘടന

 

കുട്ടികളും കൊവിഡ് വാഹകരായേക്കാം. 12 വയസിനും അതിനു മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

രോഗം മുതിര്‍ന്നവരെ ബാധിക്കുന്ന അതേ രീതിയില്‍ കുട്ടികളെയും ബാധിക്കും. എന്നാല്‍, 6നും 11 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങള്‍ക്ക് മാസ്‌ക് ധരിച്ചാല്‍ മതിയാകും. അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്നും പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും യുനിസെഫും സംയുക്തമായാണ് കുട്ടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാവണം പരിഗണന കൊടുക്കേണ്ടതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, ലോകത്ത് ഇതുവരെ കൊവിഡ് മൂലമുള്ള മരണം എട്ട് ലക്ഷം കടന്നു. 33 ലക്ഷത്തിലധികമാണ് കൊവിഡ് ബാധിതരായിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button