Latest NewsKerala

‘ഏതു കെടുതി ഉണ്ടായാലും കാക്കാൻ പിണറായി ഉണ്ടെന്നാണ് കേരളം പറയുന്നത് ‘ ; മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി എം സ്വരാജ്

മറ്റൊരു കെടുതി എന്തിനെന്നാണ് ഭൂരിപക്ഷം ആളുകളുടെയും പരിഹാസം.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എം സ്വരാജ്. ലൈഫ് മിഷൻ ,സ്വർണ്ണക്കടത്ത് വിവാദങ്ങളിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.കേരളത്തിലെ ജനങ്ങളെ കെടുതികളിൽ നിന്ന് രക്ഷിക്കാൻ വന്ന രക്ഷകനാണ് പിണറായി എന്നായിരുന്നു ഇന്ന് നിയമസഭയിൽ എം സ്വരാജ് എം എൽ എ യുടെ പ്രസ്താവന . ‘

ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാൻ പിണറായി ഉണ്ടെന്നാണ് കേരളം പറയുന്നതെന്ന സ്വരാജിന്റെ പ്രസ്താവന വന്നതോടെ സോഷ്യൽ മീഡിയയിൽ എതിരാളികളുടെ ട്രോളുകൾ നിറയുകയാണ് . മറ്റൊരു കെടുതി എന്തിനെന്നാണ് ഭൂരിപക്ഷം ആളുകളുടെയും പരിഹാസം. അവിശ്വാസപ്രമേയത്തെ എതിർത്ത് കൊണ്ടുള്ള പ്രസംഗത്തിലായിരുന്നു സ്വരാജിന്റെ പുകഴ്ത്തൽ . സർക്കാരിന്റെ കയ്യിൽ കളങ്കമില്ല , ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സപ്ലൈക്കോയിൽ ആവശ്യവസ്തുക്കളുടെ വില കൂട്ടിയിട്ടില്ല , കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നുണ്ട് .അവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുകയാണ് – ഇത്തരത്തിലായിരുന്നു സ്വരാജിന്റെ പ്രസ്താവന .

താത്വിക വേഷവും കാഷായവും പോരെങ്കിൽ സയന്റിസ്റ്റ് എന്ന ലേബലും, ഫേസ്ബുക്കിലൂടെ സ്ത്രീകളെ വളച്ചു ലൈംഗിക ചൂഷണവും പണം തട്ടലും തൊഴിലാക്കിയ ഹിന്ദുവേഷധാരിയുടെ തനിനിറം തുറന്നു കാട്ടി നിരവധി പേർ

പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയമാണ് വി.ഡി. സതീശന്‍ എംഎല്‍എ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് . നിരവധി വിമർശനങ്ങളാണ് മുഖ്യമന്ത്രിക്കും സർക്കാരിനും മന്ത്രിമാർക്കും സ്പീക്കർക്കുമെതിരെ ഉയർന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button