Latest NewsKeralaNews

അദാനിയുടെ കണ്ണൂരിലെ ക്ഷേത്ര സന്ദര്‍ശനം ദുരൂഹം… ചെയ്തതാകട്ടെ ശത്രുസംഹാര പൂജയും … അതിലെന്തോ സംശയം ഉണ്ട്… പി.സി.ജോര്‍ജ് എം.എല്‍.എ

തിരുവനന്തപുരം: അദാനിയുടെ കണ്ണൂരിലെ ക്ഷേത്ര സന്ദര്‍ശനം ദുരൂഹം… ചെയ്തതാകട്ടെ ശത്രുസംഹാര പൂജയും … അതിലെന്തോ സംശയം ഉണ്ട്… പി.സി.ജോര്‍ജ് എം.എല്‍.എ.  നിയമസഭയില്‍ പ്രമേയം ചര്‍ച്ച ചെയ്യവെയാണ് പി.സി ജോര്‍ജ് എംഎല്‍എ ഇക്കാര്യം ഉന്നയിച്ചത് . 2019ല്‍ അദാനിയും ഭാര്യയും കണ്ണൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയതാണ് പി.സി ജോര്‍ജ് ഉന്നയിച്ചത്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

Read Also : ‘അള്ളാഹുവിനെ ഓര്‍ത്ത് ജലീലേ നുണ പറയരുത്, ഖു​റാ​ന്‍ എ​ന്ന പേ​രി​ല്‍ കൊ​ണ്ടു​വ​ന്ന​ത് മു​ഴു​വ​ന്‍ സ്വ​ര്‍​ണം’; കടുത്ത ആരോപണവുമായി പി.​സി. ജോ​ര്‍​ജ്

2019 ഫെബ്രുവരി 19ന് കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജയ്ക്ക് അദാനിയും ഭാര്യ പ്രീതിയും വന്നു. 15 ദിവസത്തിന് ശേഷം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. അന്ന് മുഖ്യമന്ത്രി അമേരിക്കയിലാണെന്നും അദ്ദേഹം ഒന്നും അറിഞ്ഞില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. അദാനി ശത്രുസംഹാര പൂജ നടത്താന്‍ കണ്ണൂരില്‍ തന്നെ വന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button