Latest NewsNewsInternational

ഇരട്ട ബോംബ്​ സ്​ഫോടനത്തില്‍ 14പേര്‍​ കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്കേറ്റു

മനില: ഇരട്ട ബോംബ്​ സ്​ഫോടനത്തില്‍ 14പേര്‍​ കൊല്ലപ്പെട്ടു . ഫിലിപ്പീന്‍സിലെ സുലു പ്രവി​ശ്യയിലെ ജോളോയിൽ തിങ്കളാഴ്​ച വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. 75 ​പേര്‍ക്ക്​ പരിക്കേറ്റു. ഈ വര്‍ഷത്തെ ഏറ്റവും ഗൗരവമേറിയ ബോംബ്​ സ്​ഫോടനമാണിതെന്ന്​ ഫിലിപ്പീന്‍സ്​ പ്രസിഡന്‍റ്​ ​റോഡ്രിഗോ ഡ്യൂടെര്‍ട്ടി​െന്‍റ വക്താവ്​ പ്രതികരിച്ചു. അക്രമണത്തി​ന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ദക്ഷിണ ഫിലിപ്പീന്‍സില്‍ അബു സയ്യാഫ്​ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമണങ്ങളുടെ തുടര്‍ച്ചയാണ്​ ഇതെന്നാണ്​ സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button