KeralaLatest NewsIndia

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; തട്ടിപ്പിന് രസീതും സീലുകളും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

വിഷ്ണു പ്രസാദ് മാത്രമാണ് നിലവില്‍ ഈ കേസിലെ പ്രതിപട്ടികയില്‍ ഉള്ളത്.

കൊച്ചി: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ തട്ടിപ്പിന് ഉപയോഗിച്ച സീലും രസീതും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാൽ പ്രളയഫണ്ടില്‍ നിന്ന് തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. കളക്ടറേറ്റിലെ മുന്‍ ജീവനക്കാരനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസില്‍ ഇന്നലെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

67 ലക്ഷത്തി 70000 രൂപയാണ് വിഷ്ണുപ്രസാദ് തട്ടിയെടുത്തത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. രേഖകള്‍ സഹിതം 600 പേജുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. വിഷ്ണു പ്രസാദ് മാത്രമാണ് നിലവില്‍ ഈ കേസിലെ പ്രതിപട്ടികയില്‍ ഉള്ളത്.

‘മൂന്ന് മാസമായി ഒരു കൂലിയും ഇല്ലാതെ ജോലി ചെയ്യുന്നവരുടെ ന്യായമായ അവകാശങ്ങൾ ചോദിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടി കളിക്കുകയാണ്’ ; കണ്ണൂർ കളക്ടർക്കും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച് ജൂനിയർ ഡോക്ടർ

അതേസമയം സിപിഎം നേതാക്കളടക്കം പ്രതികളായ ആദ്യ കേസില്‍ ആറു മാസത്തിനു ശേഷവും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.ഉയര്‍ന്ന തുകയുടെ സഹായം ലഭിക്കാന്‍ ആദ്യം ലഭിച്ച സഹായം തിരിച്ചടക്കണമെന്നാണ് വിഷ്ണുപ്രസാദ് ഗുണഭോക്താക്കളോട് പറഞ്ഞത്. കൂടുതല്‍ തുക ലഭ്യമാകുമെന്നു തെറ്റിദ്ധരിച്ചാണ് ഇവര്‍ തുക തിരിച്ചടച്ചത്. പ്രളയ ഫണ്ട്‌ രണ്ടാം തട്ടിപ്പിന് തുടക്കം ഇതായിരുന്നു. പണം തട്ടിയെടുക്കാന്‍ വ്യാജ രസീതും സീലുകളും വിഷ്ണുപ്രസാദ് നിര്‍മിച്ചെടുത്തുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടി കാണിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button