COVID 19Latest NewsNewsOmanGulf

കോവിഡ്-19; ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു

മസ്കറ്റ് : കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട അടൂര്‍ തൂവയൂര്‍ സ്വദേശി ബേബിക്കുട്ടി (59) ആണ് ബുധനാഴ്ചച വൈകുന്നേരം ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കോവിഡ് ഇദ്ദേഹം സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന.

റുസൈലിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കോവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെടുന്ന ഇരുപത്തിയഞ്ചാമത്തെ പ്രവാസി മലയാളിയാണ് ഇദ്ദേഹമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button