CricketLatest NewsIndia

അര്‍ധരാത്രി വീട്ടിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം; സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു, അമ്മായി ഗുരുതരാവസ്ഥയില്‍

ഗുരുതരമായ പരിക്കുകളോടെ റെയ്നയുടെ അമ്മായി ആശാ ദേവിയേയും ഭര്‍ത്താവ് അശോക് കുമാറിനേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .

മുംബൈ : രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സുരേഷ് റെയ്‌നയുടെ പ്രകടനം കാണാമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഏറെ നിരാശ സമ്മാനിച്ചാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയത്.. ചെന്നൈ ടീമിനൊപ്പം ടൂര്‍ണമെന്റിനായി യു.എ.ഇയിലെത്തിയ റെയ്ന വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിന്മാറുകയായിരുന്നു .അമ്മാവന്റെ (അച്ഛന്റെ സഹോദരീ ഭര്‍ത്താവ്) മരണമാണ് റെയ്നയുടെ പിന്മാറ്റത്തിന് കാരണം എന്ന് ദേശീയ മാധ്യമാമയ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു .

ഓഗസ്റ്റ് 19ന് അര്‍ധരാത്രിയില്‍ പഞ്ചാബിലെ പത്താന്‍കോട്ടിലെ തരിയല്‍ ഗ്രാമത്തില്‍ താമസിക്കുന്ന റെയ്‌നയുടെ അമ്മാവന്റെ വീട് ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു.
തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ റെയ്നയുടെ അമ്മായി ആശാ ദേവിയേയും ഭര്‍ത്താവ് അശോക് കുമാറിനേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . കഴിഞ്ഞ ദിവസം ആശുപത്രിയില്‍വച്ച്‌ 58-കാരനായ അശോക് കുമാര്‍ മരണപ്പെട്ടു .ആശാ ദേവി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല .

ഒടുവിൽ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇവരുടെ മക്കളായ 32-കാരനായ കൗശല്‍ കുമാറിനും 24-കാരനായ അപിന്‍ കുമാറിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട് . അശോക് കുമാറിന്റെ 80-കാരിയായ അമ്മയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ് . പത്താന്‍കോട്ടെ തരിയാല്‍ ഗ്രാമത്തിലാണ് റെയ്‌നയുടെ അമ്മായിയുടെ വീട്. വീടിന്റെ ടെറസില്‍ കിടക്കുകയായിരുന്നു കുടുംബം. ഈ വേളയിലായിരുന്നു ആക്രമണം. മൂര്‍ഛയേറിയ ആയുധം കൊണ്ടാണ് ആക്രമിച്ചത്. അതുകൊണ്ടുതന്നെ പരിക്ക് ഗുരുതരമാണ്.വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്‌ന ഈ സീസണില്‍ കളിക്കാത്തതും നാട്ടിലേക്ക് പോകാനും കാരണമെന്നു ടീം സിഇഒ കെഎസ് വിശ്വനാഥന്‍ പറഞ്ഞിരുന്നു.

റെയ്‌നയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സീസണില്‍ നിന്ന് പിന്‍മാറാനുള്ള കാരണം റെയ്‌ന ഇതുവരെ അറിയിച്ചിട്ടില്ല. രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച്‌ ടീമിന് തിരിച്ചടിയായിരുന്നു. അതിന് പുറമെയാണ് റെയ്‌നയുടെ മടക്കം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button