Latest NewsKeralaNews

വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം : നിരവധി പേർക്ക് പരിക്കേറ്റു

എറണാകുളം : വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് പരിക്കേറ്റു. എറണാകുളം കണ്ടെയ്നര്‍ റോഡില്‍ ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപത്ത് ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അപകടമുണ്ടായത്.   ലോറിയും സ്കൂട്ടറുകളും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.    പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.    പലവാഹനങ്ങളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകട കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button