Latest NewsIndia

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്‍ രാജീവ് ഗാന്ധിക്കും പിന്നീട് സോണിയയ്ക്കും അപ്രിയനായത് ഇങ്ങനെ

ന്യൂദല്‍ഹി: .കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാവായിരുന്നിട്ടും നെഹ്റു കുടുംബത്തിനു പുറത്തുള്ള ആളായിരുന്നതിനാല്‍ രണ്ടു തവണ പ്രധാനമന്ത്രി പദവി കൈ എത്തും ദൂരത്ത് പ്രണബ് മുഖര്‍ജിക്ക്നഷ്ടമായിട്ടുണ്ട്.1984 ല്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തെതുടര്‍ന്ന് പ്രധാനമന്ത്രി പദത്തിലേയക്ക് പ്രഥമ പരിഗണനീയന്‍ പ്രണബ് ആയിരുന്നു. അപ്രതീക്ഷിതമായി രാജീവ് ഗാന്ധിക്ക് നെറുക്ക് വീണു. പിന്നീട് രാജീവുമായി പിണങ്ങി കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി.

കോണ്‍ഗ്രസില്‍ തിരിച്ചു വന്നെങ്കിലും സോണിയുടെ ഗുഡ് ബുക്കില്‍ ഒരിക്കലും കയറിയില്ല.ഇന്ദിരാഗാന്ധിയാണ് പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചെത്തിച്ചത്. 1969 ല്‍ ഇന്ദിര പ്രണബിനെ രാജ്യസഭാംഗമാക്കി. 73 ലെ ഇന്ദിര മന്ത്രിസഭയില്‍ അംഗവുമായി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായിരുന്നു എന്നതിന്റെ പേരില്‍ പ്രണബ് പില്‍ക്കാലത്തു പഴി കേട്ടിട്ടുണ്ട്.

1975, 1981, 1993, 1999 എന്നീ വര്‍ഷങ്ങളില്‍ നാല് തവണ കൂടി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2003 ലും 2009 ലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടുതവണ വിജയിച്ചു. ഇന്ദിര കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ ആശയക്കുഴപ്പത്തില്‍, പ്രണബ് പ്രധാനമന്ത്രിപദം ആഗ്രഹിച്ചിരുന്നെന്ന് ആരോപണമുയര്‍ന്നു. ഇന്ദിരാഗാന്ധിയുമായുള്ള സാമീപ്യവും അദ്ദേഹത്തില്‍ അവര്‍ പുലര്‍ത്തിയിരുന്ന വിശ്വാസവും കണക്കിലെടുക്കുമ്പോള്‍, 1984 ല്‍ രാജീവ് ഗാന്ധിയേക്കാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ അവകാശവാദം വലുതാണെന്ന് പ്രണബ് മുഖര്‍ജി കരുതിയെന്ന് ചില നിരീക്ഷകര്‍ പറഞ്ഞു.

രാജീവ് ഗാന്ധിയേക്കാള്‍ പരിചയസമ്ബന്നനായിരുന്നു പ്രണബ് മുഖര്‍ജി. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് കേന്ദ്ര മന്ത്രിസഭയിലെ ഉന്നത സ്ഥാനത്തായിരുന്നു പ്രണബ് മുഖര്‍ജി, രാജീവ് ഗാന്ധി ആദ്യമായി എംപിയായതും ഇതേ സമയത്തായിരുന്നു. പക്ഷേ രാജീവ് ഗാന്ധി അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ പ്രണബ് ഇടംകണ്ടതുമില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ പ്രണബ് മുഖര്‍ജിയെ തന്റെ സ്ഥാനത്തിന് ഭീഷണിയായി കാണുകയും ബംഗാളിലെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അയക്കുകയും ചെയ്തു.

കോണ്‍ഗ്രസ് വിട്ട പ്രണബ് 1986 ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് തിരിച്ചെത്തി. 2004ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോഴും പ്രണബ് പ്രധാനമന്ത്രിയാകുമെന്നു പാര്‍ട്ടിയിലടക്കം പലരും കരുതിയെങ്കിലും നടന്നില്ല. 2004 ല്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിപദം നിരസിച്ചപ്പോള്‍ അത് എത്തിയത് മന്‍മോഹന്‍ സിംഗിലായിരുന്നു. 2009 ലും യുപിഎ അധികാരത്തിലെത്തിയപ്പോള്‍ മന്‍ മോഹന്‍ തുടര്‍ന്നു. പ്രണബ് മന്ത്രിസഭയിലെ രണ്ടാമനായി. യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി ആകാന്‍ എല്ലാ അര്‍ത്ഥത്തിലും പരമയോഗ്യന്‍ പ്രണബ് മുഖര്‍ജി യായിരുന്നു.

പ്രണബിന് പ്രധാനമന്ത്രി പദം നല്‍കാതിരിക്കാനാണ് അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയത്. പ്രതിഭ പാട്ടീല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2012 ജൂലൈ 25 നാണ് രാഷ്ട്രപതി സ്ഥാനത്തെത്തിയത്. വിവാദങ്ങള്‍ ഒഴിവാക്കി പ്രണബ് മുഖര്‍ജി അഞ്ചു വര്‍ഷം പരമോന്നത പദത്തില്‍ ഇരുന്നു. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ തര്‍ക്കങ്ങള്‍ക്ക് പോയില്ല.പ്രധാനമന്ത്രി പദം രണ്ടു തവണ നഷ്ടമായപ്പോഴും മര്യാദകള്‍ ലംഘിക്കാതെ ജനസേവനം തുടര്‍ന്ന പ്രണബ്. ഭരണചാതുര്യവും പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന ജനാധിപത്യ വിശ്വാസിയാണ്.

വിരുദ്ധനിലപാടുള്ളവരോട് ഒരിക്കലും അദ്ദേഹം മുഖം തിരിഞ്ഞു നിന്നില്ല. ബംഗാളിലെ സിപിഎം നേതാക്കളായ ജ്യോതിബസുവുമായും ബുദ്ധദേബ് ഭട്ടാചാര്യയുമായും നല്ല ബന്ധം കാത്തു. കോണ്‍ഗ്രസിനകത്തു നിന്ന് ശക്തമായ എതിര്‍ത്തുയര്‍ന്നിട്ടും ആര്‍എസ്‌എസ് ആസ്ഥാനത്ത് പോകാന്‍ മടിച്ചില്ല. സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിന്റെ പ്രതിമയക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാരാണ്പ്രണബ് മുഖര്‍ജിക്ക് രാജ്യത്തിന്‍രെ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കിയത് എന്നതും അദ്ദേഹത്തിന്റെ ഔന്നിത്യത്തിന് ഉദാഹരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button