Latest NewsIndiaNews

എന്‍ഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന : എന്‍ഐഎയ്ക്ക് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന

തിരുവനന്തപുരം: എന്‍ഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന , എന്‍ഐഎയ്ക്ക് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിലെ സെര്‍വര്‍ റൂമും സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ സംഘം പരിശോധിച്ചു. ആവശ്യമായ ദൃശ്യങ്ങള്‍ ഏതെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും എന്‍ഐഎ അറിയിച്ചു.

read also :രാജ്യസുരക്ഷയ്ക്ക് വേണ്ടി കടുത്ത തീരുമാനങ്ങള്‍ എടുത്ത രാഷ്ട്രപതി : അജ്മല്‍ കസബ്, അഫ്‌സല്‍ ഗുരു, യാക്കൂബ് മേമനും തൂക്കുകയര്‍ നല്‍കിയ രാഷ്ട്രപതി

എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തില്‍ സംഘമാണ് പരിശോധന നടത്തിയത്. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പതിനഞ്ച് പേരടങ്ങിയ എന്‍ഐഎ സംഘമാണ് സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നത്. ആദ്യം പൊതുഭരണ വകുപ്പിന്റെ സെര്‍വര്‍ റൂമാണ് പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫീസ് ഉള്‍പ്പെട്ട നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എന്‍ഐഎ സംഘം പിന്നീട് പരിശോധിച്ചു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി 2019 ജൂണ്‍ ഒന്ന് മുതല്‍ 2020 ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രെയും നാളത്തെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിലുള്ള സാങ്കേതിക പ്രശ്നം പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button