UAELatest NewsNewsGulf

‘ഇന്ത്യ-യുഎഇ എയര്‍ബബിള്‍ കരാര്‍: നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

ദുബായ് : ‘ഇന്ത്യ-യുഎഇ എയര്‍ബബിള്‍ കരാര്‍: നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് . ഇന്ത്യ-യുഎഇ എയര്‍ബബിള്‍ കരാര്‍ ഒപ്പുവച്ചതു മൂലം നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് എംബസ്സിയിലോ കോണ്‍സുലേറ്റിലോ പേര് റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനക്കമ്പനികളുമായി നേരിട്ടു ടിക്കറ്റ് ബുക്കിങ് നടത്തുകയും ചെയ്യാം. അതേ സമയം എയര്‍ സുവിധയില്‍ റജിസ്‌ട്രേഷന്‍ നടത്തണം.

ഇന്ത്യയിലേക്ക് ദുബായ് രാജ്യാന്തരവിമാനത്താവളം വഴി പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഇത് ഏറെ മലയാളികള്‍ക്ക് ആശ്വാസകരമാണ്. പ്രത്യേകിച്ച് വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ കേന്ദ്രം പുറത്തേക്ക് മാറ്റിയതോടെ നിരവധി യാത്രക്കാരാണ് വലഞ്ഞത്. മുന്‍പു യാത്രയ്ക്കു തൊട്ടുമുമ്പ് പരിശോധന നടത്തി പോകാമായിരുന്നു. അതേ സമയം ഇന്ത്യ വഴി കണക്ഷന്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് 96 മണിക്കൂര്‍ സമയപരിധിയിലുള്ള കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് പോകുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം

ഇന്ത്യയില്‍ നിന്നു വിദേശത്തേയ്ക്കുള്ള സാധാരണ വിമാന സര്‍വീസ് 30 വരെ പുനരാരംഭിക്കില്ലെന്നും ഡിജിസിഎ വ്യക്തമാക്കിയതായി എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ഈ മാസം 30 വരെ വിമാനസര്‍വീസ് നിരോധനം നീട്ടിയതായാണ് അറിയിച്ചത്. എന്നാല്‍ വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരമുള്ള വിമാനങ്ങളും കാര്‍ഗോ വിമാന സര്‍വീസും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button