Latest NewsIndiaNewsVideos

ബൈക്കിലെത്തി മാരകായുധം ഉപയോഗിച്ച് ആക്രമിക്കാനും മൊബൈല്‍ തട്ടിയെടുക്കാനും ശ്രമിച്ച യുവാക്കളെ വലിച്ച് താഴേക്കിട്ട് 15കാരി

ഛണ്ഡീഗഡ് : ബൈക്കിലെത്തി ആക്രമിക്കാനും മൊബൈല്‍ തട്ടിയെടുക്കാനും ശ്രമിച്ച രണ്ട് യുവാക്കളെ ധീരമായി നേരിട്ട് പെൺകുട്ടി. പഞ്ചാബ് ജലന്ധർ സ്വദേശിയായ കുസും കുമാരി എന്ന പതിനഞ്ചുകാരിയുടെ സമയോചിത ഇടപെടല്‍ മൂലം യുവാക്കളിലൊരാൾ അറസ്റ്റിലാവുകയും ചെയ്തു. ദനിഷ്മണ്ഡ സ്വദേശി അവിനാശ് കുമാർ എന്ന ആശു (22) ആണ് അറസ്റ്റിലായത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഫത്തേഹ്പുരി മേഖലയിൽ നടന്ന സംഭവത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങളും ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുസും കുമാരിയുടെ പിറകിലൂടെ ഒരു ബൈക്ക് പാഞ്ഞെത്തുന്നതാണ് ദൃശ്യങ്ങളില്‍. ബൈക്കിന് പിന്നിലിരിക്കുന്ന ആൾ പെൺകുട്ടിയുടെ കയ്യില്‍ കയറിപ്പിടിച്ച് മൊബൈൽ തട്ടിയെടുത്തു. എന്നാൽ ഒരു നിമിഷം പോലും പകച്ചു നിൽക്കാതെ കുസും ഇയാളുടെ കയ്യിൽ പിടിച്ച് പിന്നാലെ പാഞ്ഞു. അൽപസമയത്തിനകം ടീ ഷർട്ടിൽ പിടിച്ചു വലിച്ച് ഇയാളെ ബൈക്കിൽ നിന്ന് താഴേക്ക് വലിച്ചിടുകയും ചെയ്തു.

ഇതിനിടെ കൂർത്ത ആയുധം ഉപയോഗിച്ച് ഇവർ ആക്രമിച്ചു. കൈത്തണ്ടയിൽ മുറിവേറ്റെങ്കിലും പി‌ന്മാറാൻ പെൺകുട്ടി തയ്യാറായില്ല. ഇത്രയും ആയപ്പോഴേക്കും പരിസരവാസികൾ ഇടപെടുകയും ഫോൺ തിരികെ കിട്ടാൻ പെൺകുട്ടിയെ സഹായിക്കുകയുമായിരുന്നു. കൈയ്യിൽ പരിക്കേറ്റ കുസും കുമാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button