Latest NewsNewsIndia

യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു ; നാല്‍പതുകാരന്‍ അറസ്റ്റില്‍

യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ 40 കാരനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലെ അകില്‍പൂര്‍ ഗ്രാമത്തില്‍ ആണ് സംഭവം. ബാദല്‍പൂര്‍ നിവാസിയായ സതീഷ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്ത് 31 നാണ് പ്രതിക്കെതിരെ പരാതി നല്‍കിയത്. യുവതി കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അടുക്കളയില്‍ ചായ ഉണ്ടാക്കുകയായിരുന്നു 25 കാരിയായ പരാതിക്കാരി. ഭര്‍ത്താവ് നോയിഡയിലെ ജോലിസ്ഥലത്ത് ആയിരിക്കുമ്പോള്‍ യുവതി തനിച്ചായിരുന്നു. ഇതിനിടെ പ്രതി വീട്ടില്‍ കയറി വരുകയും യുവതിയെ കയറിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ വസ്ത്രങ്ങള്‍ വലുിച്ചു കീറിയതായും പരാതിയില്‍ പറയുന്നു.

യുവതി ബഹളം വച്ചതോടെ വീട്ടുമുറ്റത്ത് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ പിതാവ് ഓടിവരുകയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ കൂടിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിച്ച് ബദല്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button