KeralaLatest NewsNews

ലഹരി കള്ളക്കടത്തും ബിനീഷ് കോടിയേരിയും: കോടിയേരി ബാലകൃഷ്‌ണനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ക്രൈം എഡിറ്റർ ടിപി നന്ദകുമാർ

കോടിയേരി ബാലകൃഷ്‌ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈം എഡിറ്റർ ടിപി നന്ദകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊടിയേരിക്കെതിരെയും മക്കൾക്കെതിരെയുമാണ് നന്ദകുമാർ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബാംഗ്ലൂർ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ പേര് പുറത്തുവന്നിരിക്കുകയാണ്. എന്നാൽ ബിനീഷ് കൊടിയേരിയുടെ പേരില്ലാത്ത ഏത് അധോലോക- മാഫിയ- പെൺവാണിഭങ്ങൾ ആണുള്ളത്. ഇത്തരത്തിലുള്ള അധോലോക -മാഫിയ- പെൺവാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആരുടെ പേരില്ലെങ്കിലും ബിനീഷ് കൊടിയേരിയുടെ പേര് ഉറപ്പായിട്ടും ഉണ്ടായിരിക്കും. അത്രയ്ക്കും അസാധാരണ കഴിവാണ് ഇക്കാര്യങ്ങളിൽ ബിനീഷ് കോടിയേരിക്ക് ഉള്ളതെന്ന് കഴിഞ്ഞകാല സംഭവങ്ങളിൽ തെളിയിച്ചിട്ടുള്ളതല്ലേയെന്നും നന്ദകുമാർ ചോദിക്കുന്നു.

Read also: ലഹരിക്കടത്ത് വിഷയത്തിൽ ബിനീഷ് കോടിയേരിയോട് ശ്രീജിത്ത് പണിക്കർ : മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരളം സമൂഹം അങ്ങേക്ക് പിന്നിൽ ഉണ്ട് ബിനീഷ്, സധൈര്യം മുന്നോട്ട് പോവുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കവിയൂർ സെക്സ് റാക്കറ്റ്കേസ് …

പ്രായപൂർത്തിയാകാത്ത അനഘയെ കടിച്ചു കീറി ബലാത്സംഗം ചെയ്തത് താങ്കൾ അല്ലേ ബിനീഷ് കോടിയേരി…?? അധോലോക.. പെൺവാണിഭ.. മയക്കുമരുന്ന്.. മാഫിയ ബന്ധം എങ്ങനെ നിഷേധിക്കും ബിനീഷ്…?

ബാംഗ്ലൂർ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ പേര് പുറത്തുവന്നിരിക്കുകയാണ്. എന്നാൽ ബിനീഷ് കൊടിയേരിയുടെ പേരില്ലാത്ത ഏത് അധോലോക- മാഫിയ- പെൺവാണിഭംഗൾ ആണ് ഉള്ളത്…? ഇത്തരത്തിലുള്ള അധോലോക -മാഫിയ- പെൺവാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആരുടെ പേരില്ലെങ്കിലും ബിനീഷ് കൊടിയേരിയുടെ പേര് ഉറപ്പായിട്ടും ഉണ്ടായിരിക്കും. അത്രയ്ക്കും അസാധാരണ കഴിവാണ് ഇക്കാര്യങ്ങളിൽ ബിനീഷ് കോടിയേരിക്ക് ഉള്ളതെന്ന് കഴിഞ്ഞകാല സംഭവങ്ങളിൽ തെളിയിച്ചിട്ടുള്ളതല്ലേ . ..? ക്രൈം നിരവധിതവണ ഇക്കാര്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് .
കവിയൂർ സെക്സ് റാക്കറ്റ് കേസിൽ കവിയൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ നാരായണൻ നമ്പൂതിരിയും കുടുംബവും കൊല്ലപ്പെടുകയുണ്ടായി. ആ പാവം സാധു ബ്രാഹ്മണൻറെ സുന്ദരിയും നർത്തകിയുമായ പ്രായപൂർത്തിയാകാത്ത മകളെ കടിച്ചു കീറി ബലാത്സംഗം ചെയ്തവരിൽ പ്രമുഖനാണ് ബിനീഷ് കോടിയേരി എന്ന് ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അനഘയുടെ സുഹൃത്തായ ശ്രീലേഖ എന്ന പെൺകുട്ടി അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളതല്ലേ…..??
സിനിമാനടി ആക്കാമെന്ന് മോഹം നൽകി ബിനീഷ് കോടിയേരിയും എം എ ബേബിയും മകനും പ്രൊഡ്യൂസർ സജി നന്ത്യാട്ട്ം കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥ് അടക്കമുള്ളവർ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് കത്തിലുള്ളത് .അത് മാത്രമല്ല ഫിലിം പ്രൊഡ്യൂസർ എന്ന നിലയിലായിരുന്നു ബിനീഷ് കോടിയേരിയെ ഫൈവ് സ്റ്റാർ കൂട്ടിക്കൊടുപ്പുകാരി ആയ ലതാ നായർ പരിചയപ്പെടുത്തിക്കൊടുത്തത് എന്നും കത്തിൽ ഉണ്ടായിരുന്നു . പിന്നീട് ടിവിയിൽ കോടിയേരി ബാലകൃഷ്ണൻറെ മകനാണ് ബിനീഷ് എന്ന് മനസ്സിലായതോടെ അനഘ ലതാ നായരോട് ദേഷ്യപ്പെട്ടു എന്നും കത്തിൽ ഉണ്ടായിരുന്നതായി മാധ്യമം വാരിക വെളിപ്പെടുത്തിയിട്ടുണ്ട്.എസ്എഫ്ഐ ക്ക് വേണ്ടി ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ബിനീഷ് കോടിയേരി ഗൾഫിൽ എത്തിയതോടെ അല്ലേ അധോലോക പെൺവാണിഭ മാഫിയ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് ….?ഗൾഫിൽ സഹോദരൻ ബിനോയിയുമായി ചേർന്ന് ബാർ ഹോട്ടലും നൈറ്റ് പാർട്ടിയും കാബറെ ഡാൻസും പെൺവാണിഭവും എല്ലാം നടത്തിയതിൻറെ “കോരിത്തരിപ്പിക്കുന്ന” കഥകൾ ക്രൈം എത്ര തവണ പ്രസിദ്ധീകരിച്ചിരിക്കുന്നു. ..?? കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയപ്പോൾ വകുപ്പിനെ കൈകാര്യം ചെയ്തിരുന്നത് ബിനീഷ് കോടിയേരി ആയിരുന്നില്ലേ..? അങ്ങനെ കിട്ടിയ കോടികൾ അല്ലേ വിദേശത്ത് മുടക്കിയത്…?

ഈ അടുത്ത കാലത്തല്ലേ ബിനീഷിൻറെ സഹോദരൻ ബിനോയ് മുംബൈയിൽ ഭാര്യയാക്കി താമസിപ്പിച്ചിരുന്ന തൻറെ ഹോട്ടലിലെ നിശാ നർത്തകിയുടെയും കുഞ്ഞിൻറെയും കഥ പുറത്തുവന്നത് …? ബിനോയുടെ കുട്ടിയാണെന്ന് തെളിയിക്കുന്നതിന് ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ് അയച്ചിട്ട് ഉണ്ടെങ്കിലും ഇക്കാര്യം കോടികൾ കൊടുത്തല്ലേ സെറ്റിൽ ചെയ്തത് ??

കോടിയേരി ബാലകൃഷ്ണൻറെ ഭാര്യ വിനോദിനി മുമ്പ് ആലപ്പാട്ട് സണ്ണിയുടെ ആരായിരുന്നു കോടിയേരി…? സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കരിയർ ആയി പ്രവർത്തിച്ച വാർത്ത മംഗളം അടക്കം റിപ്പോർട്ട് ചെയ്തിട്ടില്ലേ…? ക്രൈം ഇതിനെ കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ അതിനെതിരെ ഒരു വിരൽ എങ്കിലും അനക്കിയോ…?

ബിജു രാധാകൃഷ്ണൻറെ ഭാര്യ രശ്മിയെ ബിജുരാധാകൃഷ്ണനും സരിത എസ് നായരും ചേർന്ന് കൊന്നപ്പോൾ അസ്വഭാവികമായ മരണമെന്ന് ആക്കി സരിത എസ് നായരെയും ബിജുരാധാകൃഷ്ണനെയും രക്ഷപ്പെടുത്തിയത് താങ്കളല്ലേ കോടിയേരി…? ആഭ്യന്തരമന്ത്രിയായിരുന്ന താങ്കളുടെ ഓഫീസിൽ നിത്യ സന്ദർശക ആയിരുന്നില്ലേ സരിത നായർ…?? എത്ര “മനോഹരമായ അനുഭവങ്ങൾ “സരിത നായർ താങ്കൾക്ക് സമ്മാനിച്ചു കോടിയേരി …? ഞാനിവിടെ എഴുതണമോ..?

അവസാനം എൻറെ പരാതിയിൽ അല്ലേ അന്നത്തെ മുഖ്യമന്ത്രി മന്ത്രി വിഎസ് അച്യുതാനന്ദൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് നൽകിയത്…?

ഇതൊക്കെ പുറത്തു കൊണ്ടുവന്നതിന് പ്രതികാരം തീർക്കാൻ ആഭ്യന്തരമന്ത്രിയായിരുന്ന താങ്കൾ എന്താണ് എന്നോട് ചെയ്തത്..? ചാൻസലർ വാച്ച് ഉടമ… ഇൻറർനാഷണൽ ക്രിമിനൽ …പെൺ വേട്ടക്കാരൻ… ബലാൽസംഗ വീരൻ അലക്സാണ്ടർൻറെ കള്ള പരാതി വെച്ച് എന്നെ അറസ്റ്റ് ചെയ്തില്ലേ..? അലക്സാണ്ടറുടെ അവിഹിത ബന്ധത്തിലെ രണ്ടു കുട്ടികൾ അയാളുടെതാണെന്ന് ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞത് താങ്കൾക്കറിയാമോ…? അതേ ക്രൈം സത്യം മാത്രമേ എഴുതൂ കോടിയേരി….?

ഇപ്പോൾ മയക്കുമരുന്ന് അധോലോക മാഫിയ ഗ്രൂപ്പുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുള്ള കഥ പുറത്തു വന്നില്ലേ…?
എനിക്കെതിരെ മാനനഷ്ടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീൽ നോട്ടീസ് അയച്ചിട്ടു 15 വർഷം കഴിഞ്ഞില്ലേ കൊടിയേരി…? ബിനീഷ് കോടിയേരി ഇൻറർനാഷണൽ അധോലോക പെൺവാണിഭ മാഫിയ രാജാവാണെന്നും പ്രായപൂർത്തിയാകാത്ത അനഘയെ ബലാത്സംഗം ചെയ്തു എന്നും ക്രൈം ലെ വാർത്തയ്ക്കെതിരെ അല്ലേ മുഖ്യമായും താങ്കൾ നോട്ടീസ് അയച്ചത് …? സമയ പരിധിക്കുള്ളിൽ കേസ് ഫയൽ ചെയ്തില്ലെങ്കിൽ കുറ്റം ചെയ്തു എന്നാണ് നിയമപരമായി പറയുന്നത് എന്ന് താങ്കൾക്ക് അറിയില്ലേ…? അതേ ബിനീഷ് കോടിയേരി അധോലോക .. പെൺവാണിഭ.. മാഫിയ.. കിംഗ് ആണെന്നും അനഘ എന്ന പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു എന്നുമുള്ള ക്രൈം പ്രസിദ്ധീകരിച്ച വാർത്തകൾ താങ്കൾ അംഗീകരിച്ചിരിക്കുന്നു എന്നല്ലേ അർത്ഥം…?

ഇത്തരത്തിലുള്ള തെളിവുകൾ പുറത്തു വരാതിരിക്കാൻ വേണ്ടി അല്ലേ കൊടിയേരി, ഇപ്പോഴത്തെ പിണറായി വിജയൻറെ മരുമകൻ മുഹമ്മദ് റിയാസും ഗുണ്ടകളും ക്രൈം ഓഫീസിൽ കയറി പെട്രോളൊഴിച്ച് കവിയൂർ കേസ് രേഖകൾ അടക്കം കത്തിച്ചത്…?
കവിയൂരിലെ അനഘയെ ബലാത്സംഗം ചെയ്തു , ആ പാവം ബ്രാഹ്മണനെ കെട്ടിത്തൂക്കി , മറ്റുള്ളവരെ വിഷം കൊടുത്തു കൊന്ന പാപം ഒക്കെ അനുഭവിക്കാതെ എവിടെ പോകും കൊടിയേരി…?? അനുഭവിക്കുക തന്നെ വേണ്ടിവരും..! അല്ലെങ്കിൽ കാലം അനുഭവിപ്പിക്കുക തന്നെ ചെയ്യും ! അതാണ് കാലത്തിൻറെ കാവ്യനീതി!! കാത്തിരിക്കുക…!!!!

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button