Latest NewsKeralaIndia

‘ബിനീഷ് കുറ്റം ചെയ്തെങ്കിൽ തൂക്കി കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, അന്വേഷണം നടക്ക​ട്ടെ’ : കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ബിനീഷ്​ കുറ്റം ചെയ്​തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്ക​ട്ടെയെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. തൂക്കികൊല്ലണമെങ്കില്‍ കൊല്ല​ട്ടെ. കുറ്റം ചെയ്യുന്ന മകനെ ഒരു രക്ഷിതാവും സംരക്ഷിക്കില്ല. എന്തും നേരിടാന്‍ തയാറാണ്​. കേസില്‍ പ്രതിപക്ഷം കള്ളക്കഥ പ്രചരിപ്പിക്കുകയാണ്​.​ വെഞ്ഞാറമൂട്​ രക്​തസാക്ഷികളെ കോണ്‍ഗ്രസ്​ ഗുണ്ടകളെന്ന്​ പറഞ്ഞ്​ ആക്ഷേപിക്കുകയാണ്​.

​കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്​ തയാറാവുന്നില്ല. കോണ്‍ഗ്രസ്​ നിലപാട്​ അപലപനീയമാണെന്നും കോടിയേരി പറഞ്ഞു. വ്യാജപ്രചാരണമാണ്​ ഉണ്ടാവുന്നതെന്നും അന്വേഷണം നടക്ക​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.കൊലപാതക രാഷ്​ട്രീയത്തിനെതിരെ സി.പി.എം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും.

ബി കാപ്പിറ്റല്‍ കമ്പനിയില്‍ തനിക്ക് പങ്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കള്ളം, കമ്പനിയിലെ മൂലധന നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്ത്

ഇതി​ന്റെ ഭാഗമായി ഏരിയ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്​ടിക്കാനാണ്​ കോണ്‍ഗ്രസ്​ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button