Latest NewsNewsGulfQatar

ഖത്തറില്‍ തൊഴില്‍ മാറ്റ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചു

ദോഹ : ഖത്തറില്‍ തൊഴില്‍ മാറ്റ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഖത്തറില്‍ പ്രൊബേഷന്‍ കാലാവധിയില്‍ ജോലി മാറണമെങ്കില്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ. തൊഴില്‍ മാറ്റത്തിന് ഖത്തര്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയത്തിന്റെ ഇ-നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ തൊഴിലുടമയെ നേരത്തെ അറിയിക്കുകയും വേണം.

പ്രൊബേഷന്‍ കാലാവധിയില്‍ ജീവനക്കാരന് തൊഴില്‍ മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയെ ഒരു മാസം മുമ്പ് അറിയിച്ചിരിക്കണം. മാത്രമല്ല തൊഴിലുടമയ്ക്ക് ചെലവായ റിക്രൂട്ട്മെന്റ് ഫീസിന്റെയും വണ്‍-വേ വിമാനടിക്കറ്റിന്റെയും ഒരു ഭാഗവും ജീവനക്കാരന്‍ നല്‍കുകയും വേണം. നിലവിലെ തൊഴിലുടമയും പുതിയ തൊഴിലുടമയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തണം. അതേസമയം ഈ നഷ്ടപരിഹാര തുക ജീവനക്കാരന്റെ നിലവിലെ 2 മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതല്‍ ആകാനും പാടില്ലെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു.

 

തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നടപടിക്രമങ്ങളിലാണ് മുന്നറിയിപ്പ് നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജീവനക്കാരന്റെയും തൊഴിലുടമയുടേയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് വിജ്ഞാപനം, മത്സര രഹിതം, നഷ്ടപരിഹാരം എന്നീ നിയന്ത്രണങ്ങളോടെയാണ് തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് തൊഴിലുടമയുടെ എന്‍ഒസി ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കി കൊണ്ടുള്ള പുതിയ തൊഴില്‍ നിയമത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചത്. നിയമം 6 മാസത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button